Image

സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ തിരുനാള്‍ ജൂലൈ 2,3 തീയതികളില്‍

Published on 21 June, 2011
സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ തിരുനാള്‍ ജൂലൈ 2,3 തീയതികളില്‍
ഷിക്കാഗോ: സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവക പെരുന്നാള്‍ ജൂലൈ മാസം 2,3 തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം നടത്തപ്പെടുന്നു. അഹമ്മദാബാദ്‌ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസിന്റെ മുഖ്യകാര്‍മികത്വത്തിലും, ഫാ. പോള്‍ പി.ഐസക്ക്‌, ജോണ്‍സണ്‍ പുഞ്ചക്കോണം എന്നീ വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബാന അര്‍പ്പിക്കപ്പെടും.

ജലൈ 2 ശനി: 6.30-ന്‌ സന്ധ്യാനമസ്‌കാരം, 7.15-ന്‌ വചനശുശ്രൂഷ, 8 മണിക്ക്‌ പള്ളിക്കുചുറ്റും പ്രദക്ഷിണം, തുടര്‍ന്ന്‌ വാഴ്‌വ്‌, നേര്‍ച്ച.

ജൂലൈ 3 ഞായര്‍: രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരം, 10 മണിക്ക്‌ വി. മൂന്നിന്‍മേല്‍ കുര്‍ബാന, 11 മണിക്ക്‌ മധ്യസ്ഥപ്രാര്‍ത്ഥന, 12 മണിക്ക്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെ റാസ, 12.45-ന്‌ വാഴ്‌വ്‌, ആശീര്‍വാദം, 1 മണിക്ക്‌ നേര്‍ച്ച്‌, ഉച്ചഭക്ഷണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. ഹാം ജോസഫ്‌ (വികാരി) 708 856 7490, ഡീക്കന്‍ ജോര്‍ജ്‌ പൂവത്തൂര്‍ (773 315 3022), മത്തായി വി. തോമസ്‌ (തമ്പി) കണ്‍വീനര്‍ 773 425 1650, ഷാജന്‍ വര്‍ഗീസ്‌ (ട്രസ്റ്റി) 847 675 2149, 847 997 8353. അഡ്രസ്‌: 3735 N Narragansett Ave, Chicago, IL 60634.
സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകയില്‍ തിരുനാള്‍ ജൂലൈ 2,3 തീയതികളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക