Image

അമേരിക്കന്‍ ക്‌നാനായ പള്ളികളുടെ വളര്‍ച്ച ശ്ലാഘനീയം; മാര്‍ ആലഞ്ചേരി

സാജു കണ്ണമ്പള്ളി Published on 21 June, 2011
അമേരിക്കന്‍ ക്‌നാനായ പള്ളികളുടെ വളര്‍ച്ച ശ്ലാഘനീയം; മാര്‍ ആലഞ്ചേരി
കൊച്ചി: അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയും അതുവഴി സ്ഥാപിതമായിട്ടുള്ള പള്ളികളുടെ വളര്‍ച്ചയും വളരെയധികം അഭിനന്ദനാര്‍ഹമാണ് എന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവിച്ചു.

അമേരിക്കയിലെ ക്‌നാനായ റിജിയനെ പ്രതിനിധീകരിച്ച് ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ ട്രസ്റ്റി കോര്‍ഡിനേറ്റര്‍ പോള്‍സണ്‍ കുളങ്ങരയും, പാരീഷ് കൗണ്‍സില്‍ പ്രതിനിധി ഫ്രാന്‍സിസ് കിഴക്കേക്കുറ്റും ക്‌നാനായ റീജിയന്റെ അഭിനന്ദനങ്ങള്‍ അറിയിച്ച വേളയിലാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്.

ക്‌നാനായ റീജിയണ്‍ ഡയറക്ടര്‍ മോണ്‍. എബ്രാഹം മുത്തോലത്തിനും റീജിയണിലെ എല്ലാ വൈദികര്‍ക്കുവേണ്ടിയും ഷിക്കാഗോയില്‍നിന്നും എത്തിയ പ്രതിനിധികള്‍ അഭിവന്ദ്യ പിതാവിന് എല്ലാവിധ മംഗളാശംസകളും നേര്‍ന്നു.
അമേരിക്കന്‍ ക്‌നാനായ പള്ളികളുടെ വളര്‍ച്ച ശ്ലാഘനീയം; മാര്‍ ആലഞ്ചേരി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക