Image

റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 44 മരണം

Published on 21 June, 2011
 റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 44 മരണം

മോസ്‌കോ: വടക്കു-പടിഞ്ഞാറന്‍ റഷ്യയില്‍ യാത്രാവിമാനം തകര്‍ന്നു വീണ് 44 പേര്‍ മരിച്ചു. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. റഷ്എയറിന്റെ ടുപോലെവ് ടു-134 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 43 യാത്രക്കാരും ഒമ്പതു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

മോസ്‌കോയില്‍ നിന്ന് പെട്രോസാവോഡ്‌സ്‌കിലേക്ക് പോകുകയായിരുന്ന വിമാനം വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഹൈവേയില്‍ തകര്‍ന്ന് വീഴുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന് വീണ വിമാനത്തിന് പിന്നീട് തീപിടിക്കുകയായിരുന്നു. മരിച്ചവരില്‍ കൂടുതല്‍ പേരും റഷ്യന്‍ വംശജരാണ്.

ഹൈവേയില്‍ വിമാനം ഇടിച്ചിറങ്ങിയ മേഖലയ്ക്കു മീറ്ററുകള്‍ മാത്രം അകലെയായി നിരവധി കെട്ടിടങ്ങളും വീടുകളുമുണ്ടായിരുന്നു. അപകടകാരണം വ്യക്തമായിട്ടില്ലെങ്കിലും മോശം കാലാവസ്ഥയാണ് വിമാനം തകര്‍ന്ന് വീഴാന്‍ ഇടയാക്കിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക