Image

മലബാര്‍ സിമന്റ്‌സ് : 'ചാക്ക് രാധാകൃഷ്ണന്' ജാമ്യം

Published on 21 June, 2011
മലബാര്‍ സിമന്റ്‌സ് : 'ചാക്ക് രാധാകൃഷ്ണന്' ജാമ്യം
തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ വ്യവസായി വി.എം.രാധാകൃഷ്ണന്‍, ജോണ്‍ മത്തായി, വടിവേലു എന്നിവര്‍ക്ക് വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു.

അഴിമതിയുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ വിജിലന്‍സ് കോടതിയില്‍ നടക്കുന്നുണ്ട്.ഇതില്‍ ഒരു കേസിലാണ് പ്രതികള്‍ ജാമ്യമെടുത്തത്. ഫൈഌആഷ് വിതരണം ചെയ്തതില്‍ 16.17 കോടി രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഫൈഌആഷ് കരാര്‍, ഫൈഌആഷ് എത്തിക്കുന്ന വാഹന കരാര്‍ എന്നിവയില്‍ ക്രമക്കേട് നടന്നതായും കണ്ടെത്തിയിരുന്നു. ചാക്ക് രാധാകൃഷ്ണന്‍ എന്ന പേരില്‍ വിവാദനായകമായ വി.എം.രാധാകൃഷ്ണന്‍ മലബാര്‍ സിമന്റ്‌സിലെ മുന്‍ ഉദ്യോഗസ്ഥന്‍ ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വ്യക്തിയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക