സ്കൂളില്‍ മദ്യം കഴിച്ച പെണ്‍കുട്ടികളെ പുറത്താക്കി
Published on 21 June, 2011
ഇന്‍ഡോര്‍: ഇന്‍ഡോറിലെ കെബി പട്ടേല്‍ ഉച്ചാദാര് മാധ്യമിക് സ്കൂളിലെ മൂന്നു
വിദ്യാര്‍ത്ഥിനികളെ പുറത്താക്കി. ക്ലാസ് മുറിയില്‍ വെച്ച് വോഡ്ക എന്ന മദ്യം
കഴിച്ച കുട്ടികള്‍ ഛര്‍ദ്ദിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ഇവരെ കൈയ്യോടെ
പിടികൂടുകയായിരുന്നു. മദ്യം കൊണ്ടുവന്ന കുപ്പിയും ടീച്ചര്മാര് ഇവരില്‍ നിന്ന്
കണ്ടെടുത്തു. വെള്ളവും വോഡ്കയും തിരിച്ചറിയാന്‍ ബുദ്ധിമുട്ടായതിനാലാണ് വോഡ്ക
തിരഞ്ഞെടുത്തതെന്ന് വിദ്യാര്‍ഥിനി വെളിപ്പെടുത്തി.സമ്പന്നകുടുംബങ്ങളിള് നിന്നുള്ള
കുട്ടികളാണ് ഇവരെന്ന് സ്കൂള്‍ മാനേജ്മെന്റ് അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ
മാതാപിതാക്കളെ വിളിച്ചുവരുത്തി അവരോടൊപ്പം അയച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല