Image

പവ്വര്‍ ഹൗസിലെ പൊട്ടിത്തെറി: അന്വേഷണം നടത്തും

Published on 21 June, 2011
പവ്വര്‍ ഹൗസിലെ പൊട്ടിത്തെറി: അന്വേഷണം നടത്തും
കൊച്ചി: മൂലമറ്റം പവര്‍ഹൗസില്‍ ഇന്നലെയുണ്ടായ പൊട്ടിത്തെറിയെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന്‌ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ വ്യക്തമാക്കി. ഇതുമൂലമുണ്ടായ വൈദ്യുതി പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനിടെ അപകടത്തില്‍ പരിക്കേറ്റ്‌ ആശുപത്രിയില്‍ കഴിയുന്ന വനിതാ എന്‍ജിനീയര്‍മാരുടെ നില ഗുരുതരമായി തുടരുന്നു. ഇവരുടെ മുഴുവന്‍ ചികിത്‌സാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക