Image

രണ്ടാമത്‌ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 23, 24 തിയതികളില്‍

ജോസ്‌ മാളേയ്‌ക്കല്‍ Published on 22 June, 2011
രണ്ടാമത്‌ ഇന്റര്‍ചര്‍ച്ച്‌ വോളിബോള്‍ ടൂര്‍ണമെന്റ്‌ ജൂലൈ 23, 24 തിയതികളില്‍
ഫിലാഡല്‍ഫിയ: വിശാലഫിലാഡല്‍ഫിയ റീജിയണിലെ പള്ളികളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട്‌ സെന്റ്‌ തോമസ്‌ സീറോമലബാര്‍ ദേവാലയത്തിലെ സ്‌പോര്‍ട്ട്‌സ്‌മാന്‍മാരും, അഭ്യുദയകാംക്ഷികളും മുന്‍കൈയെടുത്തു നടത്തുന്ന രണ്ടാമത്‌ മലയാളി ഇന്റര്‍ചര്‍ച്ച്‌ ഇന്‍വിറ്റേഷണല്‍ വോളിബോള്‍
ടൂര്‍ണമെന്റ്‌ സീറോമലബാര്‍ പള്ളിയുടെ വോളിബോള്‍ കോര്‍ട്ടില്‍ ജൂലൈ 23, 24 തിയതികളില്‍ നടത്തും.

താഴത്തേല്‍ മേരി സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കുവേണ്ടിയുള്ള ടൂര്‍ണമന്റിന്റെ ആദ്യദിവസമായ ശനിയാഴ്‌ച്ച ലീഗ്‌്‌ മല്‍സരങ്ങളും, രണ്ടാം ദിവസം സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങളും നടത്തുമെന്ന്‌ സംഘാടകസമിതി ഭാരവാഹികളായ സെബാസ്റ്റ്യന്‍ എബ്രാഹം, ലയോണ്‍സ്‌ തോമസ്‌ (രാജീവ്‌) എന്നിവര്‍ അറിയിച്ചു. ഫൈനല്‍ മല്‍സരത്തില്‍ ചാമ്പ്യന്മാരാകുന്നവര്‍ ജയ്‌സണ്‍
സെബാസ്റ്റ്യന്‍ (അഡ്വാന്‍സ്‌ റിയല്‍റ്റി വണ്‍) സ്‌പോണ്‍സര്‍ ചെയ്യുന്ന താഴത്തേല്‍ മേരി സെബാസ്റ്റ്യന്‍ മെമ്മോറിയല്‍ എവര്‍ റോളിംഗ്‌ ട്രോഫിക്കും, റണ്ണര്‍ അപ്‌ ആകുന്ന ടീം റിയല്‍റ്റര്‍ തോമസ്‌ പള്ളം സ്‌പോണ്‍സര്‍ ചെയ്യുന്ന റിമാക്‌സ്‌ ഈസ്റ്റേണ്‍ ട്രോഫിക്കും അര്‍ഹരാകും.

ഫിലാഡല്‍ഫിയ ബ്രദേഴ്‌സ്‌ ചര്‍ച്ച്‌ ടീം, ഗ്രേയ്‌സ്‌ പെന്റകോസ്റ്റല്‍ ടീം, അപ്പര്‍ ഡാര്‍ബി മാര്‍ത്തോമ്മാ ടീം, സീറോമലബാര്‍ എ ആന്റ്‌ ബി ടീമുകള്‍, അസന്‍ഷന്‍ മാര്‍ത്തോമ്മാ ടീം എന്നിങ്ങനെ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ റീജിയണിലെ നിരവധി ചര്‍ച്ച്‌ടീമുകള്‍ പങ്കെടുത്ത കഴിഞ്ഞവര്‍ഷത്തെക്കാള്‍ കൂടുതല്‍ ടീമുകളെ ഈ വര്‍ഷം സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ടൂര്‍ണമന്റിനുള്ള ടീമുകളുടെ രജിസ്റ്റ്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു.

ടൂര്‍ണമന്റിന്റെ വിജയകരമായ നടത്തിപ്പിനായി നാട്ടില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അദ്ധ്യാപകനും, യൂണിവേഴ്‌സിറ്റി വോളിബോള്‍ താരവുമായിരുന്ന സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം, സീറോമലബാര്‍ പള്ളി ട്രസ്റ്റിമാരായ എബ്രാഹം മുണ്ടക്കല്‍ ടോമി അഗസ്റ്റിന്‍, ട്രൈസ്റ്റേറ്റ്‌ ഏരിയായിലെ പ്രമുഖ സ്‌പോര്‍ട്‌സ്‌ സംഘാടകന്‍ എം. സി. സേവ്യര്‍, ഗ്ലാഡ്‌സണ്‍ മാത്യു, ജെയ്‌സണ്‍ പൂവത്തിങ്കല്‍, രാജീവ്‌ തോമസ്‌, ജയ്‌സണ്‍ സെബാസ്റ്റ്യന്‍, സ്റ്റാന്‍ലി എബ്രാഹം, ജസ്റ്റിന്‍ മാത്യു, സുജാത സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. ടീം രജിസ്റ്റ്രേഷനും, നിബന്ധനകള്‍ക്കും സെബാസ്റ്റ്യന്‍ എബ്രാഹം കിഴക്കേതോട്ടം 267 467 2650, ലയോണ്‍സ്‌ തോമസ്‌ (രാജീവ്‌) 215 459 2942, ജസ്റ്റിന്‍ മാത്യു 267 226 7668, സ്റ്റാന്‍ലി എബ്രാഹം 610 506 8476 എന്നിവരെ സമീപിക്കുക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക