Image

മെറിറ്റ്‌ ഫിലിപ്പ്‌ ജോര്‍ജ്‌ -വാലിഡിക്‌ടോറിയന്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 June, 2011
മെറിറ്റ്‌ ഫിലിപ്പ്‌ ജോര്‍ജ്‌ -വാലിഡിക്‌ടോറിയന്‍
ന്യൂയോര്‍ക്ക്‌: ലോംഗ്‌ഐലന്റ്‌ മെഡ്‌ഫോര്‍ഡ്‌ ഹൈസ്‌കൂളില്‍ നിന്നും മെറിറ്റ്‌ ഫിലിപ്പ്‌ ജോര്‍ജ്‌ 2011-ലെ ഗ്രാജ്വേറ്റിംഗ്‌ വാലിഡിക്‌ടോറിയനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാഡ്വേറ്റ്‌ ചെയ്യുന്ന 630 വിദ്യാര്‍ത്ഥികളില്‍ ഒന്നാമനായ മെറിറ്റിന്റെ അക്കാഡമിക്‌ ആവറേജ്‌ 102.64 ആണ്‌.

നാഷണല്‍ മെറിറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ ഫൈനലിസ്റ്റ്‌, എ.പി സ്‌കോര്‍ വിത്ത്‌ ഡിസ്റ്റിംഗ്‌ഷന്‍, ആര്‍.പി.ഐ മാത്ത്‌ ആന്‍ഡ്‌ സയന്‍സ്‌ മെഡലിസ്റ്റ്‌, പ്രസിഡന്റ്‌സ്‌ അവാര്‍ഡ്‌ ഫോര്‍ അക്കാഡമിക്‌ എക്‌സലന്‍സ്‌, നാഷണല്‍ യൂത്ത്‌ ലീഡര്‍ഷിപ്പ്‌ ഫോറം ഫോര്‍ മെഡിസിന്‍ നോമിനേഷന്‍, ഡി.എ.ആര്‍ അവാര്‍ഡ്‌ ഫോര്‍ ഔട്ട്‌ സ്റ്റാന്‍ഡിംഗ്‌ വര്‍ക്ക്‌ ഇന്‍ അമേരിക്കന്‍ ഹിസ്റ്ററി, ലോംഗ്‌ ഐലന്റ്‌ സയന്‍സ്‌ കോണ്‍ഗ്രസ്‌ അവാര്‍ഡ്‌, ലോംഗ്‌ഐലന്റ്‌ സയന്‍സ്‌ ആന്‍ഡ്‌ എന്‍ജിനീയറിംഗ്‌ അവാര്‍ഡ്‌, സഫോക്ക്‌ കൗണ്ടി എക്‌സിക്യൂട്ടീവ്‌ ആന്റീബയസ്‌ അവാര്‍ഡ്‌ ഫോര്‍ പ്രൊമോട്ടിംഗ്‌ സോഷ്യല്‍ ഹാര്‍മണി, പാറ്റ്‌-മെഡ്‌ കോണ്‍ഗ്രസ്‌ ഓഫ്‌ ടീച്ചേഴ്‌സ്‌ അവാര്‍ഡ്‌, റോട്ടറി, എല്‍ക്‌സ്‌ തുടങ്ങി നിരവധി അവാര്‍ഡുകള്‍ മെറിറ്റ്‌ ജോര്‍ജ്‌ ഇതിനോടകം കരസ്ഥമാക്കിയിട്ടുണ്ട്‌.

കൂടാതെ ബ്രൂക്ക്‌ ഹെവന്‍ മെഡിക്കല്‍ സ്റ്റാഫ്‌ സ്‌കോളര്‍ഷിപ്പ്‌, നാഷണല്‍ ഓണര്‍ സൊസൈറ്റി സ്‌കോളര്‍ഷിപ്പ്‌, ബ്രൂക്ക്‌ ഹെവന്‍ പ്രോമിസ്‌ സ്‌കോളര്‍ഷിപ്പ്‌, റൈറ്റ്‌ സ്റ്റാര്‍ട്ട്‌ സ്‌കോളര്‍ഷിപ്പ്‌, എച്ച്‌.ഐ.എ ലോംഗ്‌ഐലന്റ്‌ സ്‌കോളര്‍ഷിപ്പ്‌ തുടങ്ങി നിരവധി സ്‌കോളര്‍ഷിപ്പുകള്‍ക്ക്‌ മെറിറ്റ്‌ അര്‍ഹനായി.

തിരുവല്ല കുറ്റൂര്‍ പാണ്ടിശേരില്‍ ഫിലിപ്പ്‌ ജോര്‍ജിന്റേയും അമ്മിണിക്കുട്ടി ജോര്‍ജിന്റേയും പുത്രനും, പരേതനായ വന്ദ്യ ഫിലിപ്പോസ്‌ കോര്‍എപ്പിസ്‌കോപ്പയുടേയും, റിട്ടയേര്‍ഡ്‌ ഹെഡ്‌മിസ്‌ട്രസ്‌ മറിയാമ്മ ഫിലിപ്പോസിന്റേയും പൗത്രനുമാണ്‌ മെറിറ്റ്‌ ജോര്‍ജ്‌ എന്ന ഈ കൊച്ചുമിടുക്കന്‍. ഏകസഹോദരി മെറില്‍ ജോര്‍ജ്‌ ഒന്നാംവര്‍ഷ മെഡിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്‌.

മെറിറ്റ്‌ ജോര്‍ജ്‌ വിര്‍ജീനിയയില്‍ ഗ്യാരണ്ടീഡ്‌ മെഡിക്കല്‍ കോളജില്‍ ചേര്‍ന്ന്‌ പഠിക്കുവാന്‍ തീരുമാനിച്ചിരിക്കുകയാണ്‌.
മെറിറ്റ്‌ ഫിലിപ്പ്‌ ജോര്‍ജ്‌ -വാലിഡിക്‌ടോറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക