Image

കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍: സ്വാമി ചിദാനന്ദപുരി പങ്കെടുക്കും

ജോയിച്ചന്‍ പുതുക്കുളം Published on 22 June, 2011
കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍: സ്വാമി ചിദാനന്ദപുരി പങ്കെടുക്കും
വാഷിംഗ്‌ടണ്‍ ഡി.സി: തെന്നിന്ത്യയിലെ അതിപ്രശസ്‌തനായ പ്രഭാഷകനും ശ്രോതാക്കളെ ആത്മസാക്ഷാത്‌കാരത്തിന്റെ ഉന്നതിയില്‍ എത്തിക്കുകയും ചെയ്യുന്ന മാസ്‌മരിക കഴിവുകളുള്ള സന്യാസിവര്യനായ ചിദാനന്ദപുരി സ്വാമി, ആബാലവൃദ്ധം ജനങ്ങളേയും തന്റെ പ്രഭാഷണ ശൈലിയിലൂടെ മുക്തിയുടെ സന്നിധിയില്‍ എത്തിക്കുമെന്നതില്‍ സംശയമില്ല.

കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍ അതിന്റെ ആറാമത്‌ ദൈ്വവാര്‍ഷിക കണ്‍വെന്‍ഷനിലേക്ക്‌ എത്തുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഉദിത്‌ ചൈതന്യ സ്വാമികള്‍ ഈശ്വരാനന്ദ, ശാന്താനന്ദ, സിദ്ധാനന്ദ എന്നീ സന്യാസി ശ്രേഷ്‌ഠന്മാരുടെ പാദസ്‌പര്‍ശത്താല്‍ ഈ മഹാ ഹിന്ദുസമ്മേളനം അവിസ്‌മരണീയമാകുമെന്ന്‌ ഡോ. മുരളീരാജന്‍ അഭിപ്രായപ്പെട്ടു.

നോര്‍ത്ത്‌ അമേരിക്കയിലെ മുഴുവന്‍ ഹിന്ദു കുടുംബങ്ങളേയും സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും ഭാഷയില്‍ ഒരിക്കല്‍ക്കൂടി വാഷിംഗ്‌ടണ്‍ ഡി.സിയിലെ ക്രിസ്റ്റല്‍ സിറ്റിയില്‍ വെച്ച്‌ നടക്കുന്ന ഈ സമ്മേളനത്തിലേക്ക്‌ ക്ഷണിക്കുകയാണെന്ന്‌ കണ്‍വെന്‍ഷന്‍ വൈസ്‌ ചെയര്‍മാന്‍ രാജ്‌കുറുപ്പ്‌ പറഞ്ഞു.

കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട്‌ വിസ്‌മയങ്ങളുടെ വിരല്‍തുമ്പിലേക്ക്‌ നിങ്ങളെ ഓരോരുത്തരേയും ഈ കണ്‍വെന്‍നില്‍ ആനയിക്കും എന്നതില്‍ സംശയമില്ലെന്നും, കണ്‍വെന്‍ഷനില്‍ ഭക്തിസാന്ദ്രമായ എല്ലാ അനുഷ്‌ഠാനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുന്നത്‌ പാര്‍ത്ഥസാരഥി പിള്ള, ന്യൂയോര്‍ക്ക്‌ ആയിരിക്കുമെന്നും എം.ജി മേനോന്‍ പ്രസ്‌താവിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്ത്‌ മൂന്നു വ്യാഴവട്ടക്കാലമായി സേവനം നല്‍കിവരുന്ന പാര്‍ത്ഥസാരഥി പിള്ള ഈ മഹാ സമ്മേളനത്തെ ഭക്തിസാന്ദ്രമാക്കുന്നതില്‍ അഭേദ്യമായ പങ്കുവഹിക്കുന്നതായിരിക്കും.

ഈ മഹാ സമ്മേളനം പ്രായഭേദമെന്യേ ഏവര്‍ക്കും ആസ്വദിക്കാവുന്ന തരത്തിലാണ്‌ സംഘടിപ്പിക്കുന്നതെന്നും ജാതി-മതഭേദമെന്യേ എല്ലാ നല്ലവരായ കുടുംബാംഗങ്ങളുടേയും സ്‌നേഹം പങ്കുവെയ്‌ക്കുകയും, വരുംതലമുറയ്‌ക്ക്‌ നന്മയുടേയും സത്യത്തിന്റേയും സനാതന ധര്‍മ്മത്തിന്റേയും അര്‍ത്ഥവും വ്യാപ്‌തിയും മനസ്സിലാക്കിക്കൊടുക്കുക എന്നതാണ്‌ ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ രാജു നാണു പ്രസ്‌താവിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കെ.എച്ച്‌.എന്‍.എ വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക: www.namaha.org ഗണേഷ്‌ നായര്‍ അറിയിച്ചതാണിത്‌.
കെ.എച്ച്‌.എന്‍.എ കണ്‍വെന്‍ഷന്‍: സ്വാമി ചിദാനന്ദപുരി പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക