Image

കയര്‍ ക്ഷേമനിധി പെന്‍ഷന്‍ 400 രൂപ: മന്ത്രി

Published on 22 June, 2011
കയര്‍ ക്ഷേമനിധി പെന്‍ഷന്‍ 400 രൂപ: മന്ത്രി
ആലപ്പുഴ: കയര്‍ത്തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷന്‍ 400 രൂപയാക്കി.നേരത്തെ ഇത്‌ 300 രൂപയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ അവസാന കാലത്ത്‌ 400 രൂപയായി വര്‍ധിപ്പിച്ചെന്ന്‌ പ്രഖ്യാപനമുണ്‌ടായെങ്കിലും ബജറ്റില്‍ ഇത്‌ വകയിരുത്തിയിട്ടില്ലായിരുന്നു. വെറും പ്രഖ്യാപനം മാത്രമാണ്‌ അന്നുണ്‌ടായത്‌. അതിനാല്‍ യുഡിഎഫ്‌ സര്‍ക്കാരിന്റെ ബജറ്റില്‍ ഇതിനുളള തുക വകയിരുത്തുമെന്നും പെന്‍ഷന്‍ 400 രൂപയായി നല്‌കുമെന്നും മന്ത്രി പറഞ്ഞു. കയര്‍മേഖലയില്‍ നിന്നും തൊഴിലാളികളുടെ കൊഴിഞ്ഞു പോക്ക്‌ തടയുന്നതിനായി വേതന വര്‍ധനവ്‌ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ നടപടി സ്വീകരിക്കും. തൊണ്‌ടുസംഭരണം തൊഴിലുറപ്പ്‌ പദ്ധതിയില്‍പ്പെടുത്തി നടത്തുന്നതിനായി നടപടിയെടുക്കുമെന്നും ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും മന്ത്രി പറഞ്ഞു. കയര്‍മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി എത്തിയതായിരുന്നു മന്ത്രി. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാലും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക