Image

ഗായകന്‍ അലക്‌സ് കെ.പോള്‍ വീണ്ടും അമേരിക്കയില്‍

വര്‍ഗ്ഗീസ് പോത്താനിക്കാട് Published on 22 June, 2011
ഗായകന്‍ അലക്‌സ് കെ.പോള്‍ വീണ്ടും അമേരിക്കയില്‍
പ്രശസ്ത ഗായകനും, ഗാനരചയിതാവും, ക്രിസ്തീയഗാന സംഗീതസംവിധായകനുമായ അലക്‌സ് കെ.പോള്‍ അമേരിക്കയില്‍ സംഗീത സായാഹ്നങ്ങള്‍ നടത്തുന്നു.

നാടോടി, മാന്ത്രികം, ഒന്നാമന്‍ മുതലായ സിനിമകളില്‍ പാടിയിട്ടുള്ള അലക്‌സ് കെ.പോള്‍ അനവധി ക്രിസ്തീയ ഗാനങ്ങള്‍ രചിച്ച് സംഗീതമേകിയിട്ടുണ്ട്. രാജാവാം മിശിഹ, പ്രാര്‍ത്ഥനാപൂക്കള്‍ തുടങ്ങിയ ക്രിസ്തീയ ആല്‍ബങ്ങളിലെ എന്‍യഹോവെ……എന്ന് തുടങ്ങുന്ന ഗാനവും , പ്രാര്‍ത്ഥനാഗാനം ഞങ്ങള്‍ പാടാം…….പാവനമാം ആലയത്തിനുള്ളില്‍ എന്ന ഗാനവും പതിനായിരകണക്കിന് ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച സൃഷ്ടികളാണ്.

ഏഷ്യാനെറ്റിലെ മിസ്റ്റ് എന്ന പ്രോഗ്രാമില്‍ യുവതലമുറയുടെ ഹരമായ് മാറിയ ഗാനമായ ഗായകന്‍ ശ്രീനിവാസ് ആലപിച്ചിരിക്കുന്ന ആരിലാരാല്‍ പെയ്തിറങ്ങി……. സാന്ദ്രമേഘമായ്….. എന്ന ലൗ സോങ് അലക്‌സിന്റെ രചനയാണ്.

അമേരിക്കയിലെ മലയാളി സംഘടനകള്‍ നടത്തുന്ന പ്രോഗ്രാമുകള്‍, ദേവാലയങ്ങളിലെ ഇവന്റുകള്‍, ഫാമിലിഗെറ്റുഗതറുകള്‍, ജന്മദിനാഘോഷങ്ങള്‍, വിവാഹ വാര്‍ഷികാഘോഷങ്ങള്‍ ഇവയില്‍ ഒക്കെ പുതിയതും പഴയതുമായ ചലചിത്രഗാനങ്ങളുടെ ആലാപന വൈവിധ്യം കൊണ്ടും, ശബ്ദമാധുര്യം കൊണ്ടും അലക്‌സ് കെ.പോളിന്റെ സംഗീത സാന്നിദ്ധ്യം ഏറെ ശ്രേദ്ധേയമായി കഴിഞ്ഞു.

Contact-1-267-444-3258
ഗായകന്‍ അലക്‌സ് കെ.പോള്‍ വീണ്ടും അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക