Image

കേരള അസ്സോസിയേഷന് സ്വന്തമായൊരു കെട്ടിടം - റജിസ്‌ട്രേഷന്‍ ജൂലായ് 25 ന്

പി.പി.ചെറിയാന്‍ Published on 22 June, 2011
കേരള അസ്സോസിയേഷന് സ്വന്തമായൊരു കെട്ടിടം - റജിസ്‌ട്രേഷന്‍ ജൂലായ് 25 ന്
ഡാളസ് : കേരള അസ്സോസിയേഷന്‍ പ്രവര്‍ത്തകരുടെ ചിരകാലാഭിലാഷമായിരുന്ന സ്വന്തമായൊരു കെട്ടിടം എന്ന സ്വപനത്തിന്റെ സാക്ഷാത്കാരം ജൂലായ് അവസാനവാരം പൂവണിയുമെന്ന് ബില്‍ഡിങ്ങ് കമ്മിറ്റി കണ്‍വീനര്‍ ഐ.വര്‍ഗ്ഗീസ് പറഞ്ഞു.

ജൂണ്‍ 19 ഞായര്‍ 3.30 ന് കേരള അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക യോഗത്തില്‍ കെട്ടിടം വാങ്ങുന്ന പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിശദീകരിക്കുകയായിരുന്നു ഐ. വര്‍ഗീസ്.
 
2.89 ഏക്കര്‍ സ്ഥത്ത് ഏഴായിരം ചതുരശ്ര അടിവിസ്തീര്‍ണ്ണമുള്ള കെട്ടിടസമുച്ചയം ഡാളസ്സിലെ മലയാളി സമൂഹത്തിന് ഒന്നിച്ചുചേരുന്നതിനും പരിപാടികള്‍ സംഘടിപ്പിക്കുന്നതിനും വളരെ സൗകര്യപ്രദമാണെന്ന് കണ്‍വീനര്‍ പറഞ്ഞു.

560,000 ഡോളര്‍ വില നിശ്ചയിച്ചിരിക്കുന്ന കെട്ടിടം സ്ഥിതി ചെയ്യുന്ന ഗാര്‍ലാന്റ് ബ്രോഡ് വേയിലാണ്.
അധിക സാമ്പത്തിക ബാധ്യത ഭാവിയില്‍ ഒഴിവാക്കുന്നതിന് എഴുപത്തഞ്ച് ശതമാനം സംഖ്യയും നല്‍കി എന്ന ലക്ഷ്യം നിറവേറ്റുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനം നടക്കുകയാണെന്നും മലയാളി സമൂഹം ഇതില്‍ കാര്യമായി സഹകരിക്കുന്നുണ്ടെന്നും, എന്നാല്‍ ഇനിയും സാമ്പത്തികമായി സഹകരിക്കുവാന്‍ താല്‍പര്യമുള്ളവര്‍ കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് എന്ന പേരില്‍ ചെക്കുകള്‍ എഴുതി.P.O.BOX-570483, Dallas, TX- 75 357 എന്ന വിലാസത്തില്‍ അയക്കണമെന്ന് ജോ.കണ്‍വീനര്‍മാരായ ബോബന്‍ കൊടുവത്ത്, തോമസ് വടക്കേമുറി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. പ്രസിഡന്റ് മാത്യു കോശി അദ്ധ്യക്ഷത വഹിച്ചു. പി.ടി.സെബാസ്റ്റ്യന്‍ സ്വാഗതവും സെക്രട്ടറി ഹരിദാസ് തങ്കപ്പന്‍ നന്ദിയും രേഖപ്പെടുത്തി.
കേരള അസ്സോസിയേഷന് സ്വന്തമായൊരു കെട്ടിടം - റജിസ്‌ട്രേഷന്‍ ജൂലായ് 25 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക