Image

മുഹമ്മദ് കമ്മിറ്റി സര്‍ക്കാര്‍ സമിതി : മുഖ്യമന്ത്രി

Published on 22 June, 2011
മുഹമ്മദ് കമ്മിറ്റി സര്‍ക്കാര്‍ സമിതി : മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് നിശ്ചയിക്കാനുളള ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിറ്റി സര്‍ക്കാര്‍ സമിതി തന്നെയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഹമ്മദ് കമ്മിറ്റിയുടെ തീരുമാനം തങ്ങള്‍ക്ക് ബാധകമല്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.

ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അനുമതി നല്‍കുന്നത് ചട്ടങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമാണ്. ലോട്ടറിക്കേസില്‍ സി.ബി.ഐ. അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയായിരുന്നു വി.എസ്. അഞ്ചുകൊല്ലം യാതൊന്നും ചെയ്തില്ലെന്നും സ്വാശ്രയപ്രശ്‌നം വഷളാകാന്‍ കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ആന്റണി സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ പിന്നീട് വന്ന ഇടതുസര്‍ക്കാര്‍ അട്ടിമറിക്കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക