Image

റീജിയണല്‍ സഭാ കൗണ്‍സിലിന്റെ വിശദീകരണം തെറ്റ്.

Published on 22 June, 2011
റീജിയണല്‍ സഭാ കൗണ്‍സിലിന്റെ വിശദീകരണം തെറ്റ്.
ലണ്ടന് ‍: പത്രമാധ്യമങ്ങളിലൂടെ ഈ ദിവസങ്ങളില്‍ യൂ.കെ.റീജിയണല്‍ കൗണ്‍സിലിന്റെ വിശദീകരണം അസത്യവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാകുന്നു. വന്ദ്യ. യല്‍ദോസ് കൗങ്ങ്പിളളില്‍ , കോര്‍-എപ്പിസ്‌കോപ്പാ അച്ചന്റെ കീഴിലുള്ള സെന്റ് തോമസ് സിറിയിന്‍ ഓര്‍ത്തഡോക്‌സ് പള്ളിയും സെന്റ് തോമസ് പ്രെയര്‍ ഫെല്ലോഷിപ്പും മാത്രമേ പോര്‍ട്‌സ് മൗത്ത് എന്ന സ്ഥലത്ത് ഉളളത്. ഏകദേശം 15 മൈല്‍ ദൂരെ ചിച്ചസ്റ്റര്‍ എന്ന സ്ഥലത്ത് മാസങ്ങള്‍ക്കു മുമ്പ് സെന്റ് തോമസ് യാക്കോബായ പള്ളി ആരംഭിച്ചതായി പറയപ്പെടുന്നു. 2005 മുതല്‍ എന്ന് തെറ്റായി മാധ്യമങ്ങളിള്‍ പ്രചരിപ്പിക്കുന്നു. ഇതുപോലുള്ള തെറ്റായതും അസത്യവുമായ പ്രസാതാവനകള്‍ മറുപടി അര്‍ഹിക്കുന്നില്ലെങ്കിലും ഒരു പ്രാവശ്യമെങ്കിലും ഇത് തുറന്നു പറയേണ്ടതായി തോന്നുന്നു. ഒരു പക്ഷേ ലിവര്‍പൂളില്‍ താമസിക്കുന്ന മനുഷ്യന്‍ പോര്‍ട്‌സ്മൗത്തോ ചിച്ചസ്റ്ററോ കൂടാതെ യൂ.കെയിലെ സ്ഥലങ്ങള്‍ അറിയില്ലായിരിക്കാം . പോര്‍ട്‌സ് മൗത്തിലെ സെന്റ് തോമസ് സിറിയന്‍ പള്ളി തുടങ്ങിയിട്ട് 7 വര്‍ഷവും സെന്റ് തോമസ് പ്രെയര്‍ ഫെല്ലോഷിപ്പ് ആരംഭിച്ചിട്ട് 9 വര്‍ഷവും പിന്നിട്ടിരിക്കുന്നു. പോര്‍ട്‌സ് മൗത്ത് സെന്റ് തോമസ് സിറിയിന്‍ ഓര്‍ത്തഡോക്‌സ് പള്ളി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവയെ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമമേലദ്ധ്യക്ഷനായി അംഗീകരിക്കുന്നുണ്ട്. ഇതുപോലുള്ള അസത്യങ്ങളും കള്ളപ്രചാരണങ്ങളും സുറിയാനി സഭാമക്കള്‍ക്കും സമൂഹത്തേയും വഞ്ചിക്കുന്നതില്‍ യൂ.കെ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് കൗണ്‍സില്‍ അസന്തുഷ്ടിയും അമര്‍ഷവും രേഖപ്പെടുത്തുന്നു.
എന്ന്
പി.എം.പോള്‍ (പ്രസിഡന്റ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക