Image

ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ചിക്കാഗോയില്‍ സ്വീകരണം

അലന്‍ ജോണ്‍ ചെന്നിത്തല Published on 22 June, 2011
ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ചിക്കാഗോയില്‍ സ്വീകരണം
സി.എസ്‌.ഐ മദ്ധ്യകേരള മഹാഇടവകയുടെ പുതിയ ബിഷപ്പായി നിയോഗിതനായ ശേഷം ആദ്യമായി അമേരിക്കന്‍ സമ്പര്‍ശനത്തിനെത്തുന്ന ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ചിക്കാഗോ സെന്റ്‌ മാര്‍ക്ക്‌ സി. എസ്‌. ഐ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 3-ാം തീയതി വൈകിട്ട്‌ 5 മണിക്ക്‌ വന്‍സ്വീകരണം നല്‍കുന്നു.

ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‍ നേതൃത്വം കൊടുക്കുന്ന വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷക്കു ശേഷം നടക്കുന്ന അനുമോദന സമ്മേളനത്തില്‍ സി. എസ്‌. ഐ പള്ളികളില്‍ നിന്നുള്ള പ്രതിനിധികള്‍, മാര്‍ത്തോമ്മ സഭ, എപ്പിസ്‌ക്കോപ്പല്‍ സഭ, കൗണ്‍സില്‍ ഓഫ്‌ കേരള ചര്‍ച്ചസ്‌ ഇന്‍ ചിക്കാഗോ എന്നിവയുടെ പ്രതിനിധികളും ആശംസകള്‍ നേരും. ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മനും ഭാര്യ ഡോ. സൂസന്‍ തോമസും ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ചിക്കാഗോയില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി സി. എസ്‌. ഐ ഫാമിലി & യൂത്ത്‌ കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കും. സെന്റ്‌ മാര്‍ക്ക്‌ സി. എസ്‌. ഐ ചര്‍ച്ച്‌ (306 S Prospect Ave., Park Ridge) വികാരി റവ. ജോസഫ്‌ ശാമുവേല്‍ അറിയിച്ചതാണ്‌.
ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‌ ചിക്കാഗോയില്‍ സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക