Image

ഹാസ്യ നടനുളള അവാര്‍ഡ്‌ നിര്‍ത്തലാക്കണം: സലിം കുമാര്‍

Published on 22 June, 2011
ഹാസ്യ നടനുളള അവാര്‍ഡ്‌ നിര്‍ത്തലാക്കണം: സലിം കുമാര്‍
കോഴിക്കോട്‌: സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഹാസ്യ നടനുളള അവാര്‍ഡ്‌ നിര്‍ത്തലാക്കണമെന്ന്‌ ചലചിത്ര നടന്‍ സലിം കുമാര്‍ ആവശ്യപ്പെട്ടു. ഹാസ്യ നടന്‍മാരെ അവഹേളിക്കാനെ ഈ അവാര്‍ഡ്‌ ഉപകരിക്കു. ഇത്‌ ശരിയായ പ്രവണതയല്ല. വാണിജ്യ താല്‍പര്യങ്ങള്‍ക്കാണ്‌ സ്വകാര്യ ചാനലുകള്‍ ഹാസ്യ അവാര്‍ഡ്‌ നല്‍കുന്നത്‌. അത്‌ സര്‍ക്കാര്‍ എറ്റെടുക്കരുതെന്നും കോഴിക്കോട്‌ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നാടക രംഗത്തുളളവരെ സംഗീത നാടക അക്കാഡമിയുടെ നേതൃസ്ഥാനത്ത്‌ നിയമിക്കണമെന്നും സലീംകുമാര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക