Image

ഐ.ടി ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവം: എസ്‌.ഐക്ക്‌ സസ്‌പെന്‍ഷന്‍

Published on 22 June, 2011
ഐ.ടി ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവം: എസ്‌.ഐക്ക്‌ സസ്‌പെന്‍ഷന്‍
കൊച്ചി: കാക്കനാടിനു സമീപമുള്ള ഐ.ടി കമ്പനിയിലെ ജോലികഴിഞ്ഞ്‌ സുഹൃത്തിനോടൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്ന ഐ.ടി ഉദ്യോഗസ്ഥയെ മര്‍ദിച്ച സംഭവത്തില്‍ കേസ്‌ എടുക്കാതിരുന്ന തൃക്കാക്കര എ.എസ്‌.ഐ മോഹന്‍ദാസിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. ഞായറാഴ്‌ചയാണ്‌ ഐ.ടി ജീവനക്കാരിയായ മഞ്ചേരി നെല്ലിപ്പറമ്പ്‌ വീട്ടില്‍ തസ്‌നി ബാനുവിനെ ഓട്ടോ െ്രെഡവറുടെ നേതൃത്വത്തില്‍ ഒരുസംഘം നടുറോഡില്‍ മര്‍ദിച്ചത്‌. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ്‌ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാന്‍ ഡി.ജി.പി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ എ.എസ്‌.ഐയെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക