Image

ബേനസീര്‍ വധത്തിന്‌ പിന്നില്‍ ലാദനെന്ന്‌ പാക്കിസ്ഥാന്‍

Published on 22 June, 2011
ബേനസീര്‍ വധത്തിന്‌ പിന്നില്‍ ലാദനെന്ന്‌ പാക്കിസ്ഥാന്‍
ലാഹോര്‍: മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച സംഘത്തിന്‌ പിന്നില്‍ ഒസാമ ബിന്‍ ലാദന്‍ പ്രവര്‍ത്തിച്ചിരുന്നതായി പാക്കിസ്ഥാന്‍ ആഭ്യന്തര മന്ത്രി റഹ്‌മാന്‍ മാലിക്‌ ഡെയ്‌ലി ടൈംസിന്‌ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ബേനസീറിന്റെ വധത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞു. ഇവരില്‍ ചിലരെ അറസ്റ്റ്‌ ചെയ്‌തതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടി നേതൃത്വം അനുവദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയിക്കാമെന്നും അദ്ദേഹം പറഞ്ഞു. 2007 ഡിസംബറിലാണ്‌ ബേനസീര്‍ കൊല്ലപ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക