തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍
തീരുമാനിച്ചു. നേരത്തെ ഈ സ്ഥാനം കേരളാ കോണ്‍ഗ്രസിലെ പി.സി. ജോര്‍ജിന്
നല്‍കാനായിരുന്നു തീരുമാനം എന്നാല്‍ ഇത് ഏറ്റെടുക്കാന്‍ അദ്ദേഹം വിസമ്മതിച്ച
പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നത്. എന്നാല്‍ ചീഫ് വിപ്പ് സ്ഥാനം
കേരളാ കോണ്‍ഗ്രസിന് നല്‍കും. ഈ സ്ഥാനത്തേയ്ക്ക് പി.സി. ജോര്‍ജിനെയാണ്
പരിഗണിക്കുന്നത്. ലീഗിന് ഒരു മന്ത്രിയെക്കൂടി നല്കുന്ന കാര്യം ഹൈക്കമാന്‍ഡുമായി
സംസാരിച്ച് ഉടന്‍ തീരുമാനത്തിലെത്താനും ഇന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും
ലീഗ് നേതാക്കളും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. മുന്‍ മന്ത്രി കൂടിയായ
എന്‍. ശക്തനെയായിരിക്കും ഡപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ്
പരിഗണിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല