Image

സെന്റ്‌ തോമസ്‌ ഡേ കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ യൂത്ത്‌ റിട്രീറ്റ്‌ ഡിട്രോയിറ്റില്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 June, 2011
സെന്റ്‌ തോമസ്‌ ഡേ കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ യൂത്ത്‌ റിട്രീറ്റ്‌ ഡിട്രോയിറ്റില്‍
ഡിട്രോയിറ്റ്‌: ഡിട്രോയിറ്റ്‌ എക്യൂമെനിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്റ്‌ തോമസ്‌ ഡേ കണ്‍വെന്‍ഷനും, യൂത്ത്‌ റിട്രീറ്റും വിവിധ പരിപാടികളോടെ നടത്തപ്പെടുന്നു. ജൂലൈ 9-ന്‌ ശനിയാഴ്‌ച സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ (2850 Parent Ave, Warren, MI 48029) വെച്ചാണ്‌ പ്രസ്‌തുത പരിപാടികള്‍ നടത്തപ്പെടുന്നത്‌.

പ്രസിദ്ധ പ്രഭാഷകരായ ഫാ. സജി പിണര്‍കയില്‍, ജോര്‍ജ്‌ അരാമത്ത്‌ എന്നിവരാണ്‌ വചനപ്രോഘഷത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

ശനിയാഴ്‌ച രാവിലെ 9.30-ന്‌ യുവജനധ്യാനം- ജോര്‍ജ്‌ അരാമത്ത്‌ നേതൃത്വം നല്‍കും. ഒരുമണിക്ക്‌ ലഞ്ച്‌. രണ്ടുമണിക്ക്‌ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഗെയിംസ്‌.

വൈകിട്ട്‌ ഏഴുമണിക്ക്‌ ക്വയര്‍ മാസ്റ്റര്‍ അനിസ്‌ ഏബ്രഹാമിന്റെ നേതൃത്വത്തില്‍ എക്യൂമെനിക്കല്‍ ഗാനശുശ്രൂഷ. 7.30-ന്‌ ഫാ. സജി പിണര്‍കയില്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫാ. സുനോജ്‌ മാലിയില്‍ (708 598 4342), ഫാ. സജി മൂക്കൂട്ട്‌ (917 673 5318), റവ. ഏബ്രഹാം തോമസ്‌ (248 792 1134), അലക്‌സ്‌ ജോണ്‍ (248 374 6121), രാജൂ മര്‍ക്കോസ്‌ (313 374 6856), ജോസ്‌ ചാഴികാടന്‍ (734 516 0641).
സെന്റ്‌ തോമസ്‌ ഡേ കണ്‍വെന്‍ഷന്‍ ആന്‍ഡ്‌ യൂത്ത്‌ റിട്രീറ്റ്‌ ഡിട്രോയിറ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക