Image

ന്യൂയോര്‍ക്ക് ഫാര്‍മസി വെടിവെപ്പ്- ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍

പി.പി.ചെറിയാന്‍ Published on 23 June, 2011
ന്യൂയോര്‍ക്ക് ഫാര്‍മസി വെടിവെപ്പ്- ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍
മെഡ്‌ഫോര്‍ഡ്(ന്യൂയോര്‍ക്ക്): ന്യൂയോര്‍ക്ക് ലോങ്ങ് ഐലന്റ് മെഡ്‌ഫോര്‍ഡ് ഫാര്‍മസിയില്‍ ജൂണ്‍ 19 ഞായര്‍ പിതൃദിനത്തില്‍ നടന്ന വെടിവെപ്പില്‍ പ്രതികളെന്ന് സംശയിക്കുന്ന ഭാര്യയേയും ഭര്‍ത്താവിനേയും സഫ്‌ലോങ്ങ് കൗണ്ടി പോലീസ് ബുധനാഴ്ച രാവിലെ 10 മണിക്ക് അറസ്റ്റു ചെയ്തു.

ജൂണ്‍ 19 ന് നടന്ന ഫാര്‍മസി വെടിവെപ്പില്‍ രണ്ടു ജീവനക്കാര്‍ ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്.

33 വയസ്സുള്ള ഡേവിഡ് ലാഫറും 29 വയസ്സുള്ള ഭാര്യ ബ്രാഡിയും പോലീസ് പിടിയിലായത്.

ബ്രാഡി മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും, ഇവരാണ് ലാഫറെ വെടിവെപ്പിനു ശേഷം ഫാര്‍മസിയില്‍ നിന്നും രക്ഷപ്പെടുന്നതിന് സഹായിച്ചതെന്നും പോലീസ് പറഞ്ഞു. ലാഫറിന് ഈയിടെ ജോലി നഷ്ടപ്പെട്ടിരുന്നു.

ലാഫറിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിനും ബ്രാഡിക്കെതിരെ തേഡ് ഡിഗ്രി മര്‍ഡറിനുമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രണ്ടുപേരെയും കസ്റ്റഡിയില്‍ സൂക്ഷിച്ചതിനു ശേഷം വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് സഫ്‌ലോങ്ങ് കൗണ്ടി പോലീസ് പറഞ്ഞു.
ന്യൂയോര്‍ക്ക് ഫാര്‍മസി വെടിവെപ്പ്- ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍ന്യൂയോര്‍ക്ക് ഫാര്‍മസി വെടിവെപ്പ്- ഭാര്യയും ഭര്‍ത്താവും അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക