Image

ഭക്ഷ്യ വിലപ്പെരുപ്പം 9.13 ശതമാനമായി ഉയര്‍ന്നു

Published on 23 June, 2011
ഭക്ഷ്യ വിലപ്പെരുപ്പം 9.13 ശതമാനമായി ഉയര്‍ന്നു
മുംബൈ: ജൂണ്‍ 11ന് അവസാനിച്ച ആഴ്ചയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 9.13 ശതമാനമായി ഉയര്‍ന്നു. തൊട്ടുമുന്‍ ആഴ്ചയില്‍ ഇത് 8.96 ശതമാനമായിരുന്നു. പാലിനും ഉള്ളിക്കും വില ഉയര്‍ന്നതാണ് ഭക്ഷ്യ വിലപ്പെരുപ്പം കൂടാനിടയാക്കിയത്.ഒരാഴ്ചത്തെ ഇടവേളക്കകമാണ് ഭക്ഷ്യ വില സൂചിക വീണ്ടും ഒമ്പത് ശതമാനത്തിന് മുകളിലെത്തുന്നത്.

സര്‍ക്കാര്‍ പുറത്തുവിട്ട കണക്കനുസരിച്ച് തെട്ട് മുന്‍വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ പഴവര്‍ഗങ്ങളുടെ വില 28.66 ശതമാനവും പാലിന്റേത് 15.30 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ഉള്ളി വില 11.89 ശതമാനം ഉയര്‍ന്നപ്പോള്‍ മുട്ട, മത്സ്യം എന്നിവയുടെ വില 10.56 ശതമാനം ഉയര്‍ന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക