Image

വീട്ടു ജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

Published on 23 June, 2011
വീട്ടു ജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി
ന്യൂഡല്‍ഹി: വീട്ടുജോലിക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. 30,000 രൂപ വരെയാണ് പദ്ധതിയില്‍ പരിരക്ഷ ലഭിക്കുക. 297 കോടി രൂപ അഞ്ചു വര്‍ഷത്തേക്കുള്ള പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ മാറ്റിവെച്ചു.

ചെലവിന്റെ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനങ്ങളും വഹിക്കും. 18നും 59നും ഇടയ്ക്കു പ്രായമുള്ള റജിസ്റ്റര്‍ ചെയ്ത വീട്ടു ജോലിക്കാര്‍ക്കാണു പദ്ധതിയില്‍ അംഗത്വം ലഭിക്കുന്നത്.തൊഴില്‍ ദാതാവ്, റജിസ്‌റ്റേഡ് ട്രേഡ് യൂണിയന്‍, റസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍, പോലീസ് സ്‌റ്റേഷന്‍ ഇവയില്‍ ഏതെങ്കിലും രണ്ടു സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പദ്ധതിയില്‍ ചേരാമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക