Image

സ്‌മാര്‍ട്ട്‌ സിറ്റി തീരുമാനം സംസ്ഥാന താത്‌പര്യങ്ങള്‍ക്ക്‌ എതിര്‌: വി.എസ്‌

Published on 23 June, 2011
സ്‌മാര്‍ട്ട്‌ സിറ്റി തീരുമാനം സംസ്ഥാന താത്‌പര്യങ്ങള്‍ക്ക്‌ എതിര്‌: വി.എസ്‌
തിരുവനന്തപുരം: ഇന്ന്‌ സ്‌മാര്‍ട്ട്‌ സിറ്റി ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച ചെയ്‌ത്‌ എടുത്ത തീരുമാനങ്ങള്‍ സംസ്ഥാന താല്‍പര്യങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍ പറഞ്ഞു. പദ്ധതിക്കായി കിന്‍ഫ്രയുടെ നാല്‌ ഏക്കര്‍ ഭൂമി കൂടി വിട്ടുനല്‍കാനും സംസ്ഥാന സെസിനു പകരം കേന്ദ്ര സെസ്‌ ബാധകമാക്കാനും ഇന്ന്‌ ചേര്‍ന്ന ഡയറക്‌ടര്‍ ബോര്‍ഡ്‌ യോഗം തീരുമാനിച്ചിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിക്ക്‌ താന്‍ കത്തെഴുതുമെന്നും വി.എസ്‌ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക