Image

`വിസ്‌മയം 2011' കിക്ക്‌ഓഫ്‌ അറ്റ്‌ലാന്റയില്‍-വമ്പിച്ച വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 24 June, 2011
`വിസ്‌മയം 2011' കിക്ക്‌ഓഫ്‌ അറ്റ്‌ലാന്റയില്‍-വമ്പിച്ച വിജയം
അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ (അമ്മ) ആഭിമുഖ്യത്തില്‍ സെപ്‌റ്റംബര്‍ പത്താംതീയതി തിരുവോണ നാളില്‍, ജോര്‍ജിയ വേള്‍ഡ്‌ കോണ്‍ഗ്രസ്‌ സെന്ററില്‍ വെച്ച്‌ നടത്തുന്ന `വിസ്‌മയം 2011' എന്ന മെഗാഷോയുടെ ടിക്കറ്റ്‌ വില്‍പ്പനയുടെ കിക്ക്‌ഓഫ്‌ ഹാര്‍മണി ഗ്രോവിലുള്ള ഹോംലാന്റ്‌ ഗ്രൂപ്പില്‍ വെച്ച്‌ നടത്തപ്പെട്ടു. വലിയൊരു കലാകാരനും, ഗായകനുമായ സൈമണ്‍ ഈപ്പന്‌ ആദ്യ ടിക്കറ്റ്‌ നല്‍കിക്കൊണ്ട്‌, പ്രസിഡന്റ്‌ മാത്യു വര്‍ഗീസ്‌ കിക്ക്‌ഓഫിന്റെ ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിച്ചു.

ആദ്യദിവസംതന്നെ അയ്യായിരത്തിലധികം ഡോളറിന്റെ ടിക്കറ്റ്‌ വില്‍ക്കാന്‍ കഴിഞ്ഞത്‌ വലിയ നേട്ടമാണെന്നും, അറ്റ്‌ലാന്റായിലെ മലയാളികള്‍ക്ക്‌ കലയോടും, കഴിഞ്ഞ ആറുമാസത്തെ അമ്മ എന്ന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരവുമാണ്‌ ഇത്‌ കാണിക്കുന്നതെന്ന്‌ മാത്യു വര്‍ഗീസ്‌ പ്രസ്‌താവിച്ചു.

കഴിഞ്ഞ കുറെ മാസങ്ങളായി അമ്മ എന്ന പ്രസ്ഥാനം നടത്തുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ ഒന്നുമാത്രംകൊണ്ടാണ്‌ ഈ സംഘടനയ്‌ക്ക്‌ ഇത്രയധികം വളരുവാന്‍ സാധിച്ചതെന്ന്‌ സൈമണ്‍ ഈപ്പന്‍ പറഞ്ഞു.

നമ്മള്‍ കണ്ടിട്ടില്ലാത്തതും കാണുവാന്‍ ആഗ്രഹിക്കുന്നതുമായ `വിസ്‌മയം 2011' എന്ന ആത്ഭുത കാഴ്‌ചകള്‍ അറ്റ്‌ലാന്റയിലെ മുഴുവന്‍ മലയാളികള്‍ക്കും സൗകര്യപ്രദമായി ഇരുന്ന്‌ കാണുന്നതിനും, കേട്ട്‌ ആസ്വദിക്കുന്നതിനുംവേണ്ടി മാത്രമാണ്‌ ഇത്രയും വിശാലവും മനോഹരവുമായ വേള്‍ഡ്‌ കോണ്‍ഗ്രസ്‌ സെന്റര്‍ ബുക്കുചെയ്‌തതെന്ന്‌ പ്രോഗ്രാം കണ്‍വീനര്‍ ജോണ്‍സണ്‍ ചെറിയാന്‍ പറഞ്ഞു.

അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലേക്ക്‌ പുതുതായി കടന്നുവന്ന സാമൂഹ്യ-സാംസ്‌കാരിക- സംഘടനാ രംഗത്തെ അറിയപ്പെടുന്ന നേതാക്കന്മാരായ ജോസഫ്‌ കാപറമ്പിലിനേയും അലക്‌സ്‌ അത്തിമറ്റത്തിനേയും പ്രസിഡന്റ്‌ പ്രത്യേകം സ്വാഗതം ചെയ്‌തു.

പരിപാടിയുടെ ഉദ്‌ഘാടനവേളയില്‍ നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നത്‌, അറ്റ്‌ലാന്റയിലെ ഇരുപതിലധികം വരുന്ന കലാകാരികള്‍ അവതരിപ്പിക്കുന്ന സ്വാഗത നൃത്തത്തോടെയായിരിക്കുമെന്ന്‌ സംഘടാകര്‍ അറിയിച്ചു.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: മാത്യു വര്‍ഗീസ്‌ (678 598 4845), ഷാജി ഫെര്‍ണാണ്ടസ്‌ (770 560 6000), ജോണ്‍സണ്‍ ചെറിയാന്‍ (770 963 3385), സണ്ണി തോമസ്‌ (678 591 3565), ഷാജി മാത്യു (678 557 7202), റെജി ചെറിയാന്‍ (404 425 4350), ഷിബു തോമസ്‌ (213 422 2838), യൂണിവേഴ്‌സല്‍ ഗ്രോസറീസ്‌ (678 773 0616).
`വിസ്‌മയം 2011' കിക്ക്‌ഓഫ്‌ അറ്റ്‌ലാന്റയില്‍-വമ്പിച്ച വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക