Image

അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ വിജ്ഞാനസൗരഭ്യം പകരാന്‍ മലയാള പുസ്‌തകങ്ങള്‍

ജോയിച്ചന്‍ പുതുക്കുളം Published on 24 June, 2011
അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ വിജ്ഞാനസൗരഭ്യം പകരാന്‍ മലയാള പുസ്‌തകങ്ങള്‍
വാഷിംഗ്‌ടണ്‍ ഡി.സി: ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ നാഷണല്‍ ക്യാപിറ്റല്‍ റീജിയനിലെ പബ്ലിക്‌ ലൈബ്രറിയിലൂടെ മലയാള പുസ്‌തകങ്ങള്‍ ലഭ്യമാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കെ.പി.സി.സി പ്രസിഡന്റും എം.എല്‍.എയുമായ രമേശ്‌ ചെന്നിത്തല ലൈബ്രറിക്ക്‌ സംഭാവന ചെയ്യാനുള്ള പ്രഥമ പുസ്‌തകം റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ബിജോ ജോസ്‌ ചെമ്മാന്തറയ്‌ക്ക്‌ നല്‍കിക്കൊണ്ട്‌ ഔദ്യോഗികമായി ഈ സംരംഭത്തിന്‌ തുടക്കംകുറിച്ചു. പ്രവാസി സമൂഹത്തില്‍ മലയാള ഭാഷയും സാഹിത്യവും പ്രോത്സാഹിപ്പിക്കാന്‍ പ്രവാസി സാംസ്‌കാരിക സംഘടനകള്‍ക്ക്‌ സാധിക്കുമെന്നതിനുള്ള മികച്ച ഉദാഹരണമാണിതെന്ന്‌ ചെന്നിത്തല അഭിപ്രായപ്പെട്ടു.

തിരുവോണ ദിവസം മുതല്‍ മേരിലാന്റിലെ പ്രസിദ്ധമായ ഹവാര്‍ഡ്‌ കൗണ്ടി പബ്ലിക്‌ ലൈബ്രറിയിലൂടെ മലയാള പുസ്‌തകങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി ബിജോ ചെമ്മാന്ത്ര അറിയിച്ചു.

`മലയാളത്തിന്‌ ഒരുപിടി ഡോളര്‍' എന്ന പദ്ധതിയിലൂടെ അമേരിക്കയിലെ മലയാള ഭാഷാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളിലും സെക്രട്ടറി ബിനോയി തോമസും പ്രസ്‌താവിച്ചു.
അമേരിക്കന്‍ തലസ്ഥാന നഗരിയില്‍ വിജ്ഞാനസൗരഭ്യം പകരാന്‍ മലയാള പുസ്‌തകങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക