Image

കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കെ.ഇ.സി.എഫ്. 14 - ാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂണ്‍ 24 വെള്ളി മുതല്‍

പി.പി.ചെറിയാന്‍ Published on 24 June, 2011
 കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കെ.ഇ.സി.എഫ്. 14 - ാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂണ്‍ 24 വെള്ളി മുതല്‍
ഡാളസ് : ഡാളസ് ഫോര്‍ട്ട്‌വര്‍ത്തിലെ ഇരുപത് ക്രിസ്ത്യന്‍ സഭാവിഭാഗങ്ങള്‍ ചേര്‍ന്ന് വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള സുവിശേഷ കണ്‍വന്‍ഷന്‍ 14-ാമത് സമ്മേളനം ജൂണ്‍ 24 വെള്ളി മുതല്‍ ഞായര്‍ വരെ 9414 ഷൈലൊ റോഡില്‍ സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നു.

കോലഞ്ചേരി സു
റിട്രീറ്റ് സെന്റര്‍ കൗണ്‍സിലര്‍ , ശാലോം റ്റി.വി. അവതാരകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ റവ. ഫാദര്‍ ഗീവര്‍ഗീസ് ജോണ്‍ വള്ളിക്കാട്ടിലാണ് കണ്‍വന്‍ഷനിലെ മുഖ്യ പ്രഭാഷകന്‍ .

ജൂണ്‍ 24, 25, 26 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6 മുതല്‍ 9 വരെ പൊതുയോഗങ്ങള്‍ നടക്കും. ശനിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ സ്ത്രീകള്‍ക്കുള്ള പ്രത്യേക യോഗങ്ങള്‍ പള്ളിയില്‍ വെച്ച് നടക്കുന്നതാണ്. സഭാവ്യത്യാസമില്ലാതെ എല്ലാവരും ഈ യോഗങ്ങളില്‍ വന്ന് സംബന്ധിക്കണമെന്ന് പ്രസിഡന്റ് റവ.ഫാ.രാജേഷ് കൈപ്പട്ടൂര്‍ , വൈസ് പ്രസിഡന്റ് എ.പി. നോബിള്‍ , സെക്രട്ടറി ഫിലിപ്പ് തോമസ്, ട്രഷറര്‍ ജോര്‍ജ് ഇടിക്കൂള, എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. വൈകീട്ട് നടക്കുന്ന യോഗങ്ങളില്‍ ക്വയര്‍ ഡയറക്ടര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തില്‍ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും.
 കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് കെ.ഇ.സി.എഫ്. 14 - ാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ ജൂണ്‍ 24 വെള്ളി മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക