Image

നിരപരാധിയെ 20 വര്‍ഷം ജയിലിലടച്ചതിന് 144 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി.

പി.പി.ചെറിയാന്‍ Published on 24 June, 2011
 നിരപരാധിയെ 20 വര്‍ഷം ജയിലിലടച്ചതിന് 144 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി.
ഡാളസ് : അമ്മൂമ്മയുടെയും അഞ്ച് കുട്ടികളുടെയും മരണത്തിന് ഉത്തരവാദിയെന്ന കുറ്റം ആരോപിക്കപ്പെട്ട് രണ്ടു ദശാബ്ദത്തോളം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരികയും, 2006 ല്‍ കേസ്സ് പുനര്‍ വിചാരണ നടത്തിയപ്പോള്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് വിട്ടയയ്ക്കുകയും ചെയ്ത ടെക്‌സസ് സോമര്‍ വില്ല സ്വദേശി ആന്റണി ഗ്രാവ്‌സിന് 144 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കുന്ന ബില്ലില്‍ ഗവര്‍ണര്‍ റിക്ക് പെറി ജൂണ്‍ 22 ന് ഒപ്പിട്ടു.

1992 ലാണ്‍ സംഭവം നടന്നത്. ആന്റണി ഗ്രാവ്‌സിന് മരണശിക്ഷയാണ് വിധിക്കപ്പെട്ടത്. 14 വര്‍ഷം മരണം പ്രതീക്ഷിച്ച് കഴിയുമ്പോളാണ് നിരപരാധിത്വം തെളിഞ്ഞത്.

ഒരു വര്‍ഷം 80,000 ഡോളര്‍ എന്ന കണക്കില്‍ 18 വര്‍ഷത്തേക്ക് 1.4 മില്യണ്‍ ഡോളറാണ് ടെക്‌സസ് ഖജനാവില്‍ നിന്ന് ആന്റണി ഗ്രാവ്‌സിന് നല്‍കേണ്ടി വന്നത്.

“എനിക്ക് ജീവിതത്തില്‍ നഷ്ടപ്പെട്ട വിലയേറിയ സമയത്തിന് പകരമാകുന്നില്ല 1.4 മില്യണ്‍ ഡോളര്‍ , ടെക്‌സസ് നിയമമനുസരിച്ച് ഇത് എനിക്ക് അര്‍ഹതപ്പെട്ടതാണെങ്കിലും” ഗവര്‍ണ്ണര്‍ റിക്ക് പെറി ബില്ലില്‍ ഒപ്പിട്ട വിവരം അറിഞ്ഞ ആന്റണി പ്രതികരിച്ചു.
 നിരപരാധിയെ 20 വര്‍ഷം ജയിലിലടച്ചതിന് 144 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി. നിരപരാധിയെ 20 വര്‍ഷം ജയിലിലടച്ചതിന് 144 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക