Image

കേളി ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌: എം.ജി. ശ്രീകുമാര്‍, നജീം, അഞ്‌ജു പങ്കെടുക്കും

Published on 24 June, 2011
കേളി ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌: എം.ജി. ശ്രീകുമാര്‍, നജീം, അഞ്‌ജു പങ്കെടുക്കും
സൂറിച്ച്‌ : സ്വിസ്സിലെ പ്രമുഖ മലയാളി സംഘടനയായ കേളിയുടെ ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌ ശനിയാഴ്‌ച സൂറിച്ചിലെ ഹെസ്ലി ഹാളില്‍ അരങ്ങേറും. പ്രശസ്‌ത മലയാളി പിന്നണി ഗായകനായ എം.ജി. ശ്രീകുമാറും കൂടാതെ ഐഡിയ സ്റ്റാര്‍ ഗായകരായ അഞ്‌ജുവും, നജീമും ഗാനമേള നടത്തും. വിപുലമായ ഓണസദ്യയും വിവധ കലാപരിപാടികളും അരങ്ങേറും. കേരളത്തിലെ സാംസ്‌കാരിക നായകര്‍ മുഖ്യാതിഥി കളയിരിക്കും. ജോയ്‌ വില്ലന്താനം , ജോയ്‌ പാലകുടിയില്‍, ജേക്കബ്‌ മാളിയേക്കല്‍, ടോം കുളങ്ങര ,ജിനു കളങ്ങര, ജോസഫ്‌ ഒവേലില്‍, ജോണ്‍ താമരശ്ശേരി , ജോയ്‌ അവരപ്പാട്ട്‌, ഡേവിസ്‌ മാനികുളം, ജോജി മൂഞ്ഞെലില്‍, പയസ്‌ പലത്രകടവില്‍ ,ബേബി കാക്കശ്ശേരി ,ഷാജി രാമനാലില്‍, ജോസഫ്‌ ചെന്നംപരമ്പില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഈ വര്‍ഷത്തെ ഓണാഘോഷം സംഭവ ബഹുലമാക്കുവാനുള്ള തയ്യാറെടുപ്പിലാണ്‌ കേളി ഭാരവാഹികള്‍.

സ്വിസ്സില്‍ മലയാളം സ്‌കൂളും ലൈബ്രറിയും നടത്തുന്ന കേളി കലാസഹയ്‌നങ്ങളില്‍ നിന്നും ലഭിക്കുന്ന തുക മുഴുവനും കേരളത്തില്‍ സാമൂഹ്യ സേവനത്തിനായി വിനിയോഗിക്കുന്നു. ഈ വര്‍ഷം 100 ആദിവാസി കുട്ടികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പും 400 ദരിദ്ര കുട്ടികള്‍ക്ക്‌ സാമ്പത്തിക സഹായവും കേളി നല്‍കുന്നു. കേളി കഴിഞ്ഞ പന്ത്രണ്ടു വര്‍ഷം കൊണ്ട്‌ ഒരു കോടി രൂപയുടെ സേവനമാണ്‌ നാട്ടില്‍ ചെയ്‌തത്‌.
കേളി ഓണാഘോഷം സെപ്‌റ്റംബര്‍ 10 ന്‌: എം.ജി. ശ്രീകുമാര്‍, നജീം, അഞ്‌ജു പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക