Image

ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്‌ ക്യാബിനറ്റ്‌ റാങ്ക്‌

Published on 25 June, 2011
ചീഫ്‌ വിപ്പ്‌ പി.സി. ജോര്‍ജിന്‌ ക്യാബിനറ്റ്‌ റാങ്ക്‌
തിരുവനന്തപുരം: യു.ഡി.എഫ്‌ മന്ത്രിസഭയിലെ ചീഫ്‌ വിപ്പായ കേരള കോണ്‍ഗ്രസ്‌ (എം) വൈസ്‌ ചെയര്‍മാന്‍ പി.സി. ജോര്‍ജിന്‌ ക്യാബിനറ്റ്‌ റാങ്ക്‌ ലഭിക്കും. ഇദ്ദേഹത്തെ ചീഫ്‌ വിപ്പ്‌ ആക്കിക്കൊണ്ടുള്ള ഉത്തരവു പുറത്തിറങ്ങി. പി.സി. ജോര്‍ജിനെ പാര്‍ട്ടി നോമിനിയായി അറിയിച്ചു മുഖ്യമന്ത്രിക്കു കേരള കോണ്‍ഗ്രസ്‌ (എം) ലീഡര്‍ കെ.എം. മാണി കത്തു നല്‍കിയിരുന്നു. ജോര്‍ജിനു കാബിനറ്റ്‌ റാങ്ക്‌ ഉണ്ടായിരിക്കുമെന്നു മാണി പറഞ്ഞു. പൂഞ്ഞാറില്‍നിന്ന്‌ ആറാം തവണയാണു ജോര്‍ജ്‌ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്‌. നേരത്തെ അദ്ദേഹത്തിന്‌ ഡെ. സ്‌പീക്കര്‍ സ്ഥാനം നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം നിഷേധിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക