Image

സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ആരോഗ്യപരിരക്ഷ നല്‍കും: ഗവര്‍ണര്‍

Published on 25 June, 2011
സ്‌കൂള്‍ കുട്ടികള്‍ക്ക്‌ ആരോഗ്യപരിരക്ഷ നല്‍കും: ഗവര്‍ണര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ നടപ്പാക്കുമെന്ന്‌ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായ്‌ പ്രഖ്യാപിച്ചു. ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം അറിയിച്ചത്‌. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനം അഴിമതിരഹിതവും വികസനത്തില്‍ ഊന്നിയതുമാകുമെന്നു ഗവര്‍ണര്‍ വ്യക്‌തമാക്കി.ആരോഗ്യ ഇന്‍ഷുറന്‍സ്‌ പദ്ധതികളുടെ കീഴില്‍ വരുന്ന 35 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തി ചിസ്‌ പ്ലസ്‌ എന്ന പേരില്‍ പുതിയ പദ്ധതി തുടങ്ങും. ഇതു പ്രകാരം അര്‍ബുദം, വൃക്കരോഗം, ഹൃദ്രോഗം എന്നിവയുടെ ചികില്‍സയ്‌ക്ക്‌ 70,000 രൂപ വരെ ലഭിക്കും.75 മാവേലി സ്‌റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 10 സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പീപ്പിള്‍സ്‌ ബസാറുകളായും മാറ്റും. ഏഴു ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ തുടങ്ങും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക്‌ ഓണത്തോടെ ഒരു രൂപയ്‌ക്ക്‌ അരി നല്‍കിത്തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക