Image

സമദൂരം വെടിഞ്ഞത് വി.എസിനോടുള്ള വിയോജിപ്പ് മൂലം: എന്‍എസ്എസ്

Published on 25 June, 2011
സമദൂരം വെടിഞ്ഞത് വി.എസിനോടുള്ള വിയോജിപ്പ് മൂലം: എന്‍എസ്എസ്
പെരുന്ന: വി.എസ്. അച്യുതാനന്ദനോടുള്ള വിയോജിപ്പ് മൂലമാണ് എന്‍.എസ്.എസ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ സമദൂരസിദ്ധാന്തം വെടിഞ്ഞതെന്ന് ജനറല്‍ സെക്രട്ടറി പി.കെ. നാരായണപ്പണിക്കര്‍. പെരുന്നയില്‍ എന്‍.എസ്.എസ്. ബജറ്റ് സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് നാരായണപ്പണിക്കര്‍ രാഷ്ട്രീയനിലപാടിന്റെ കാരണം വ്യക്തമാക്കിയത്.

വി.എസ്. അച്യുതാനന്ദനെ മുഖ്യമന്ത്രിയായി കാണാന്‍ എന്‍.എസ്.എസിന് ബുദ്ധിമുട്ടുണ്ടായിരുന്നെന്നും അതുകൊണ്ടാണ് സമദൂരം വെടിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വിരോധം വ്യക്തിപരമല്ല. നയങ്ങളോടും ശൈലിയോടുമാണ് എതിര്‍പ്പ്. സമദൂരത്തില്‍ നിന്ന് ശരിദൂരത്തിലേക്ക് എന്ന നിലപാടാണ് തിരഞ്ഞെടുപ്പില്‍ കൈക്കൊണ്ടതെന്നും ഈ നിലപാട് സംഘടനയുടെ പൊതുധാരണയുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും നാരായണപ്പണിക്കര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക