Image

സിമിനേതാവ് നെടുമ്പാശേരിയില്‍ അറസ്റ്റില്‍

Published on 25 June, 2011
സിമിനേതാവ് നെടുമ്പാശേരിയില്‍ അറസ്റ്റില്‍
കൊച്ചി: നിരോധിത സംഘടനയായ സിമിയുടെ നേതാവ് സൈനുല്‍ ആബിദീനെ മധ്യപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു.സിമിയുടെ മുന്‍ അഖിലേന്ത്യാ പ്രസിഡന്റും ഉത്തരേന്ത്യന്‍ കമാന്‍ഡറുമാണ് സൈനബുള്ള. എമിറേറ്റ്സ് വിമാനത്തില്‍ ദുബായിയില്‍ നിന്നും എത്തിയപ്പോള്‍ ശനിയാഴ്ച രാവിലെ 8.10നാണ് പിടിയിലായത്.

തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സൈനുല്‍ ആബിദീന്‍ അന്വേഷണസംഘം പട്ടികയില്‍ പെടുത്തിയിട്ടുള്ള പ്രധാന തീവ്രവാദികളില്‍ ഒരാളാണ്.അന്വേഷണസംഘം ഇയാളെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക