Image

മെഡി. പ്രവേശനം: 3.5 ലക്ഷം ഈടാക്കുമെന്ന്‌ മാനേജ്‌മെന്റ്‌ അസോ.

Published on 25 June, 2011
മെഡി. പ്രവേശനം: 3.5 ലക്ഷം ഈടാക്കുമെന്ന്‌ മാനേജ്‌മെന്റ്‌ അസോ.
കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കോളജ്‌ പ്രവേശനത്തിന്‌ ഇന്റര്‍ ചര്‍ച്ച്‌ കൗണ്‍സില്‍ ഈടാക്കുന്ന തുക തങ്ങളും ഈടാക്കുമെന്ന്‌ സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ പ്രസ്‌താവിച്ചു. ഇതനുസരിച്ച്‌ വാര്‍ഷിക ഫീസായി മൂന്നര ലക്ഷം രൂപ ഈടാക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ജൂണ്‍ 30ന്‌ ശേഷം പ്രവേശന നടപടികളുമായി മുന്നോട്ട്‌ പോവും. സെപ്‌റ്റംബന്‍ 30 നകം കോളജുകളിലെ മുഴുവന്‍ സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയാക്കും.
ഇന്ന്‌ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ്‌ മാനേജ്‌മെന്റ്‌ അസോസിയേഷന്‍ ഈ തീരുമാനമെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക