Image

ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ പ്രസിഡന്റായി തോമസ്‌ ടി. ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു

ബിജു ഉമ്മന്‍ ന്യൂയോര്‍ക്ക്‌ Published on 26 June, 2011
ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ പ്രസിഡന്റായി തോമസ്‌ ടി. ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു
ന്യൂയോര്‍ക്ക്‌: കഴിഞ്ഞ ദശാബ്ദക്കാലത്ത്‌ ആരംഭിച്ച വിവിധ പ്രാദേശിക സംഘടനകളുടെ രൂപീകരണത്തിന്‌ നാന്ദി കുറിച്ചുകൊണ്ട്‌ അമേരിക്കയിലെ ആദ്യത്തെ പ്രാദേശിക സംഘടനയായി അറിയപ്പെടുന്നതും ന്യൂയോര്‍ക്ക്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതുമായ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ പ്രസിഡന്റായി തോമസ്‌ ടി ഉമ്മനെ തെരഞ്ഞെടുത്തു.

നോര്‍ത്ത്‌ അമേരിക്കയിലെ വിവിധ സാമൂഹ്യ രാഷ്ട്രീയ മണ്ഡലങ്ങളില്‍ നീണ്ട വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്ന കരുത്തനായ നേതാവാണ്‌ തോമസ്‌ ടി ഉമ്മന്‍. തോമസ്‌ ടി ഉമ്മന്റെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക്‌ സിറ്റിയില്‍ വച്ച്‌ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്‌ സറണ്ടര്‍ പെനാല്‍ടിക്കെതിരെ നടത്തി വിജയം നേടിയ പ്രതിഷേധ പ്രകടനം പ്രവാസികളുടെ ചരിത്രത്തിലെ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഒന്നാണ്‌. തോമസ്‌ ടി ഉമ്മന്റെ നേതൃത്വം സംഘടനക്കു ശക്തി പകരുമെന്ന്‌ മുന്‍ പ്രസിഡന്റുമാരായ ജേക്കബ്‌ എബ്രഹാം, വര്‍ ഗീസ്‌ കെ രാജന്‍, എബ്രഹാം വര്‍ഗീസ്‌ എന്നിവര്‍ അഭിപ്രായപ്പെട്ടു. പൊതുയോഗം മുന്‍ പ്രസിഡണ്ട്‌ ജെക്കബ്‌ എബ്രഹാമിന്റെ അധ്യഷതയില്‍ കൂടിയാണ്‌ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്‌.

തോമസ്‌ ടി ഉമ്മന്‍ (പ്രസിഡണ്ട്‌), മാത്യു വര്‍ഗീസ്‌ (സെക്രട്ടറി), അഡ്വ. സക്കറിയ കരുവേലില്‍ (വൈസ്‌ പ്രസിഡന്റ്‌), കുഞ്ഞു മാലിയില്‍ (ട്രഷറാര്‍), ഫിലിപ്പ്‌ മഠത്തില്‍ (ജോയിന്റ്‌ സെക്രട്ടറി) എന്നിവരെ എക്‌സിക്യൂട്ടീവ്‌ കമ്മറ്റിയിലേക്ക്‌ തെരഞ്ഞെടുത്തു. ജേക്കബ്‌ എബ്രഹാമിന്റെയും, തോമസ്‌ എം ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടത്തപ്പെട്ട സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പുതിയ ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. ക്വീന്‍സിലെ ഫൈവ്‌ സ്റ്റാര്‍ ഇന്ത്യന്‍ റെസ്റ്റോറന്റില്‍ വച്ചാണ്‌ ജനറല്‍ബോഡി യോഗം നടത്തപ്പെട്ടത്‌.

ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍വാധികം ഭംഗിയായി നടത്തുവാനും തിരുവല്ലയിലും പരിസരങ്ങളില്‍ നിന്നുമുള്ളവരുടെ കൂട്ടായ്‌മ ശക്തിപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.
ന്യൂയോര്‍ക്കിലെ ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ലായുടെ പ്രസിഡന്റായി തോമസ്‌ ടി. ഉമ്മന്‍ തെരഞ്ഞെടുക്കപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക