Image

പമ്പയുടെ വാര്‍ഷിക കുടുംബസംഗമം വര്‍ണ്ണാഭമായി

ജോര്‍ജ്ജ്‌ ഓലിക്കല്‍ Published on 27 June, 2011
പമ്പയുടെ വാര്‍ഷിക കുടുംബസംഗമം വര്‍ണ്ണാഭമായി
പമ്പ മലയാളി അസ്സോസിയേഷന്റെ വാര്‍ഷിക കുടുംബസംഗമവും മാതൃദിനാഘോഷവും സയുക്തമായി കൊണ്ടാടി. മെയ്‌ 21-നു്‌ അസന്‍ഷന്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ കൂടിയ ആഘോഷപരിപാടിയില്‍ സാമൂഹിക സാംസ്‌ക്കാരിക, ആത്മീയ, രാഷ്‌ട്രീയ നേതാക്കളും പ്രതിനിധികളും പങ്കെടുത്തു.

പ്രസിഡന്റ്‌ ഫിലീപ്പോസ്‌ ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ പമ്പയുടെ ഭാവി കര്‍മ്മ പരിപാടികള്‍ അവതരിപ്പിച്ച്‌ എല്ലാവരെയും കുടുംബ സംഗമത്തിലേക്ക്‌ സ്വാഗതം ചെയ്‌തു. ബോര്‍ഡ്‌ഓഫ്‌ ട്രസ്റ്റിക്കു വേണ്ടി ബാബു വറുഗീസ്‌ പമ്പ പ്രവര്‍ത്തനങ്ങളെയും ലക്ഷ്യത്തെയും ക്കുറിച്ച്‌ സംസാരിച്ചു.

പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ റെപ്രസ്‌ന്റേറ്റിവ്‌ ബ്രന്‍ഡന്‍ ബോയല്‍ മുഖ്യാതിഥിയായിരുന്നു. പമ്പയുടെ ദീര്‍ഘകാല സുഹൃത്തും അഭ്യുദയകാംക്ഷിയുമായ അദ്ദേഹം നല്‍കിയ സന്ദേശത്തില്‍ പമ്പയുടെ സാമൂഹിക സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു. ഇന്ത്യന്‍ സമൂഹം മുഖ്യധാര രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതിനെ അഭിനന്ദിക്കുകയും വരും ഭാവിയില്‍ ഇന്ത്യാക്കാരുടെ പ്രാധിനിധ്യം ജനപ്രതിനിധി സഭകളില്‍ വരേണ്ടതിന്റെ ആവശ്യകത എടുത്തുപറയുകയും ചെയ്‌തു.
ഫിലാഡല്‍ഫിയ മുനിസിപ്പല്‍ കോര്‍ട്ട്‌ ജഡ്‌ജ്‌ ജെയിംസ്‌ ഡിലീയോണ്‍ പമ്പയുടെ കുടുംബസംഗമത്തില്‍ ആശംസ നല്‍കാന്‍ എത്തിയിരുന്നു.

പമ്പയുടെ ഈ വര്‍ഷത്തെ മാതൃദിനാഘോഷവും കുടുംബസംഗമത്തോടനുബന്ധിച്ച്‌ നടത്തപ്പെട്ടു. പമ്പയുടെ യൂത്തിനെ പ്രതിനിധികരിച്ച്‌ ഐശ്വര്യ ജോര്‍ജ്ജ്‌ മാതൃദിന സന്ദേശം നല്‍കി തുടര്‍ന്ന്‌ അമേരിക്കന്‍ മലയാളികളുടെ കഥാകാരി നീന പനയ്‌ക്കല്‍ മാതൃ ദിനാശംസകള്‍ നേര്‍ന്നു. ഫിലാഡല്‍ഫിയായിലെ മലയാളികളുടെ ആത്മീയ രംഗത്ത്‌ കാല്‍ നൂറ്റാണ്ടുകാലം സ്‌തുത്യര്‍ഹമായി സേവനം അനുഷ്‌ഠിച്ച ശേഷം വിശ്രമജീവിതത്തിലേക്ക്‌ പ്രവേശിക്കുന്ന വെരി. റവ. മത്തായി കോര്‍ എപ്പിസ്‌കോപ്പയെ അവാര്‍ഡ്‌ നല്‍കി ആദരിച്ചു. ഈ വര്‍ഷത്തെ കമ്യൂണിറ്റി സര്‍വ്വീസ്‌ അവാര്‍ഡിന്‌ പമ്പയുടെ മുന്‍ പ്രസിഡന്റ്‌ വി.വി ചെറിയാന്‍ അര്‍ഹനായി.

വിവിധ സാമൂഹിക സാംസ്‌ക്കാരിക സംഘടനകളെ പ്രതിനിധികരിച്ച്‌ ബോബി ജേക്കബ്‌(ഫൊക്കാന ജനറല്‍ സെക്രട്ടറി), വിന്‍സന്റ്‌ ഇമ്മാനുവല്‍ (ട്രൈസ്റ്റേറ്റ്‌ കേരളഫോറം), കുര്യന്‍ രാജന്‍ (കോട്ടയം അസ്സോസിയേഷന്‍), ജോസഫ്‌ഫിലിപ്പ്‌(ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല), സുരേഷ്‌നായര്‍ (ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി), സിബിച്ചന്‍ ചെമ്പളായില്‍ (ഓര്‍മ്മ), പി.കെ സോമരാജന്‍(എസ.എന്‍.ഡി.പി), ബ്രിജീറ്റ്‌ വിന്‍സന്റ്‌(പിയാനോ), ജോര്‍ജ്ജ്‌ നടവയല്‍ (പ്രസ്സ്‌ ക്ലബ്‌), ജസ്സീക്ക മാത്യു (ഇപ്‌കോ) തമ്പി ചാക്കോ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു്‌ സംസാരി.ച്ചു . പമ്പ ജനറല്‍ സെക്രട്ടറി എബി മാത്യു നന്ദി പറഞ്ഞു. പ്രോഗ്രാം കോഡിനേറ്റര്‍ ബിജു മത്തായിയുടെ നേതൃത്വത്തില്‍ അലക്‌സ്‌തോമസ്‌, ഈപ്പന്‍ മാത്യു, മോഡി ജേക്കബ,്‌ ജോസഫ്‌ഫിലിപ്പ്‌ എന്നിവര്‍ പരിപാടികള്‍ ക്രമീകരിച്ചു. ജോര്‍ജ്ജ്‌ ഓലിക്കല്‍ എം.സി. ആയിരുന്നു. പമ്പ ചാരിറ്റി ഫണ്ടിലേക്ക്‌ ഏഷ്യനെറ്റിനു്‌ വേണ്ടി വിന്‍സന്റ്‌ ഇമ്മാനുവല്‍ 500 ഡോളര്‍ നല്‍കി. പമ്പ യൂത്തിന്റെ കലാസന്ധ്യയും തുടര്‍ന്നു്‌ വിഭവസമൃദ്ധമായ അത്താഴവിരുന്നോടെയും പരിപാടികള്‍ സമാപിച്ചു.
പമ്പയുടെ വാര്‍ഷിക കുടുംബസംഗമം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക