Image

ഡാളസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കുടുംബദിനാഘോഷം

ജോയിച്ചന്‍ പുതുക്കുളം Published on 28 June, 2011
ഡാളസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കുടുംബദിനാഘോഷം
കരോള്‍ട്ടന്‍ (ടെക്‌സസ്‌): കുടുംബങ്ങള്‍ വി.സഭയുടെ അവിഭാജ്യഘടകങ്ങളെന്ന മഹനീയ തത്വം ഉയര്‍ത്തിക്കാട്ടിക്കൊണ്ട്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഈ വര്‍ഷത്തെ കുടുംബദിനം സമുചിതമായി ആചരിക്കപ്പെട്ടു.

ജൂണ്‍ 5 ഞായറാഴ്‌ച വി.കുര്‍ബാനാനന്തരം വികാരി റവ. ഫാ. പോള്‍ സി. തോട്ടക്കാട്ട്‌ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ വച്ച്‌ ഈ വര്‍ഷം സണ്‍ഡേ സ്‌കൂള്‍, ഹൈസ്‌കൂള്‍, കോളേജ്‌ എന്നീ വിവിധതലങ്ങളില്‍ നിന്ന്‌ ഗ്രാജുവേറ്റ്‌ ചെയ്‌ത ഇടവകയിലെ എല്ലാ വിജയികളെയും പ്രോത്സാഹനസമ്മാനങ്ങളും, പ്രശംസാഫലകങ്ങളും നല്‍കി ഇടവക ആദരിച്ചത്‌ ചെറു തലമുറയെ ആവേശഭരിതരാക്കിത്തീര്‍ത്തു.

മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ഭദ്രാസന സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്റെ 2010 ലെ പത്താം ക്ലാസ്‌ ഭദ്രാസനതല പരീക്ഷയില്‍ ഒന്നാം റാങ്കും മൂന്നാം റാങ്കും യഥാക്രമം കരസ്ഥമാക്കിയ റിനറ്റ്‌ റോയി, ക്രിസ്റ്റി ആന്‍ഡ്രൂസ്‌ എന്നിവര്‍ മുക്തകണ്‌ഠം പ്രശംസിയ്‌ക്കപെട്ടു. സമ്മേളനത്തെ അഭിസംബോധന ചെയ്‌ത റവ.ഫാ. വി.എം. തോമസ്‌, ക്രിസ്‌തുവില്‍ ആശ്രയിച്ചു സഭയ്‌ക്കും സമൂഹത്തിനും ഇടവകയ്‌ക്കും മാതൃകകള്‍ ആയിരിപ്പാന്‍ യുവതലമുറയെ ആഹ്വാനം ചെയ്‌തു. സെന്റ്‌ മേരീസ്‌ പള്ളിയുടെ ഭക്തസംഘടനാ ഭാരവാഹികളുടെയും, ഭരണസമിതി അംഗങ്ങളുടെയും ആശംസകള്‍ക്കും മറ്റു കലാപരിപാടികള്‍ക്കും ശേഷം വിഭവ സമൃദ്ധമായ സ്‌നേഹവിരുന്നോടുകൂടി ഈ വര്‍ഷത്തെ കുടുംബദിനാഘോഷം ശുഭാപ്‌തിയായി.
ഡാളസ്‌ സെന്റ്‌ മേരീസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ കുടുംബദിനാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക