Image

വിശുദ്ധ പത്രോസ്‌-പൗലോസ്‌ ശ്ശീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ മാസ്‌പെക്ക്‌ ദേവാലയത്തില്‍

ജോയിച്ചന്‍ പുതുക്കുളം Published on 28 June, 2011
വിശുദ്ധ പത്രോസ്‌-പൗലോസ്‌ ശ്ശീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ മാസ്‌പെക്ക്‌ ദേവാലയത്തില്‍
ന്യൂയോര്‍ക്ക്‌: സിറയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ മലങ്കര ആര്‍ച്ച്‌ ഡയോസിസിലെ ലോംഗ്‌ഐലന്റ്‌ (മാസ്‌പെക്ക്‌) സെന്റ്‌ പീറ്റേഴ്‌സ്‌, സെന്റ്‌ പോള്‍സ്‌ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ഇടവകയുടെ കാവല്‍പിതാക്കന്മാരായ വിശുദ്ധ പത്രോസ്‌-പൗലോസ്‌ ശ്ശീഹന്മാരുടെ നാമത്തിലുള്ള പ്രധാന പെരുന്നാള്‍ ജൂലൈ 2,3 (ശനി, ഞായര്‍) തീയതികളില്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ അധിപനും, പാത്രിയര്‍ക്കാ വികാരിയുമായ അഭിവന്ദ്യ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ പ്രധാന കാര്‍മികത്വം വഹിക്കും. ഇടവകാംഗങ്ങളായ അമ്പത്‌ പേര്‍ സംയുക്തമായാണ്‌ ഇത്തവണത്തെ പെരുന്നാള്‍ ഏറ്റെടുത്ത്‌ നടത്തുന്നത്‌.

ജൂലൈ രണ്ടാംതീയതി ശനിയാഴ്‌ച വൈകുന്നേരം ഏഴുമണിക്ക്‌ സന്ധ്യാ പ്രാര്‍ത്ഥനയെ തുടര്‍ന്ന്‌ സുവിശേഷ പ്രസംഗം ഉണ്ടായിരിക്കും.ഞായറാഴ്‌ച രാവിലെ 9 മണിക്ക്‌ പ്രഭാത നമസ്‌കാരവും 9.30-ന്‌ അഭിവന്ദ്യ തീത്തോസ്‌ തിരുമനസ്സിന്റെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയും നടക്കും, വര്‍ണ്ണശബളവും ആഘോഷവുമായ പെരുന്നാള്‍ പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്‌, സ്‌നേഹവിരുന്ന്‌ എന്നിവ തുടര്‍ന്ന്‌ നടക്കും.

ന്യൂയോര്‍ക്കിലെ ലോംഗ്‌ഐലന്റ്‌ മേഖലയിലെ സുറിയാനി ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളുടെ പ്രധാന ആത്മീയ കേന്ദ്രങ്ങളിലൊന്നായ സെന്റ്‌ പീറ്റേഴ്‌സ്‌-സെന്റ്‌ പോള്‍സ്‌ ഇടവക സ്വന്തമായി വാങ്ങിയ പുതിയ ദേവാലയത്തിലാണ്‌ ശുശ്രൂഷകള്‍ നടത്തിവരുന്നത്‌. പ്രകൃതി രമണീയമായ തടാക തീരത്തുള്ള ദേവാലയത്തില്‍ വെരി റവ. കോര്‍എപ്പിസ്‌കോപ്പ, റവ.ഡോ.എ.പി ജോര്‍ജ്‌ എന്നിവര്‍ ആത്മീയശുശ്രൂഷ നിര്‍വഹിച്ചുവരുന്നു.

ഇടവകയുടെ ധനശേഖരണാര്‍ത്ഥം പ്രമുഖ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാട്‌, പ്രശസ്‌ത പിന്നണിഗായകരായ ജ്യോത്സന, രമേശ്‌ ബാബു, പ്രശസ്‌ത കോമഡി താരങ്ങളായ അയ്യപ്പ ബൈജു (പ്രശാന്ത്‌ പുന്നപ്ര), മനോജ്‌ ഗിന്നസ്‌, പുതുമുഖ താരം ശ്രുതി ലക്ഷ്‌മി എന്നിവര്‍ അണിയിച്ചൊരുക്കുന്ന `വിസ്‌മയം 2011' എന്ന സ്റ്റേജ്‌ഷോ ഓഗസ്റ്റ്‌ 28-ന്‌ ഞായറാഴ്‌ച യോര്‍ക്ക്‌ കോളജ്‌ ഓഡിറ്റോറിയത്തില്‍ നടക്കും. ഈ പരിപാടിയുടെ ടിക്കറ്റ്‌ വില്‍പ്പന വിതരണോദ്‌ഘാടനം ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമനസ്സുകൊണ്ട്‌ പെരുന്നാളിനോടനുബന്ധിച്ച്‌ നിര്‍വഹിക്കുന്നതാണ്‌. വിശുദ്ധരുടെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും പെരുന്നാളിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വെരി. റവ. ഐസക്ക്‌ പൈലി കോര്‍എപ്പിസ്‌കോപ്പ (516 474 2603), റവ.ഡോ. എ.പി ജോര്‍ജ്‌ (വികാരി) 201 575 9932, ഏബ്രഹാം പുതുശ്ശേരി (സെക്രട്ടറി) 516 326 3443), ജേസ്‌ പലയ്‌ക്കത്തടം (ട്രഷറര്‍) 516 280 4787. ബിജു ചെറിയാന്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്‌.
വിശുദ്ധ പത്രോസ്‌-പൗലോസ്‌ ശ്ശീഹന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ മാസ്‌പെക്ക്‌ ദേവാലയത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക