Image

സീറ്റ്‌ വില്‍പ്പന: ഇല്ലിനോയിസ്‌ ഗവര്‍ണ്ണര്‍ കുറ്റക്കാരന്‍

Published on 28 June, 2011
സീറ്റ്‌ വില്‍പ്പന: ഇല്ലിനോയിസ്‌ ഗവര്‍ണ്ണര്‍ കുറ്റക്കാരന്‍
വാഷിംഗ്‌ടണ്‍: സെനറ്റ്‌ സീറ്റ്‌ വില്‍പ്പന, പണംതട്ടല്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച്‌ അറസ്റ്റിലായി വിചാരണ നേരിടുന്ന ഇല്ലിനോയിസ്‌ മുന്‍ ഗവര്‍ണര്‍ റോഡ്‌ ബ്ലാഗോജെവിച്ച്‌ അധികാര ദുര്‍വിനിയോഗം നടത്തിയതായി തെളിഞ്ഞു. ഷിക്കാഗോയിലെ യുഎസ്‌ ഫെഡറല്‍ കോടതിയില്‍ നടന്ന രണ്‌ടാം വിചാരണയില്‍ ബ്ലാഗോജെവിച്ചിനെതിരെയുള്ള 20 കുറ്റാരോപണങ്ങളില്‍ 17 എണ്ണം തെളിഞ്ഞതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 300 വര്‍ഷം ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണ്‌ ബ്ലാഗോവിച്ചിന്റെ പേരിലുള്ളത്‌. ആരോപണങ്ങളെത്തുടര്‍ന്ന്‌ 2008 ഡിസംബറിലാണ്‌ അറസ്റ്റു ചെയ്‌തത്‌. ഇതേത്തുടര്‍ന്ന്‌ ബ്ലാഗോജെവിച്ചിനെ ഇംപീച്ച്‌ ചെയ്‌ത്‌ പുറത്താക്കിയിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഗവര്‍ണറെ ഇംപീച്ച്‌ ചെയ്‌ത്‌ പുറത്താക്കുന്നത്‌. പ്രസിഡന്റ്‌ ബറാക്‌ ഒബാമ സ്ഥാനമൊഴിഞ്ഞതിനെ തുടന്ന്‌ ഒഴിവുവന്ന സെനറ്റ്‌ സീറ്റാണ്‌ ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക