ന്യൂദല്‍ഹി: സിംഗൂര്‍ ഭൂമി പ്രശ്നത്തില്‍ പശ്ചിമ ബംഗാളിലെ മമത സര്‍ക്കാര്‍
കൊണ്ടുവന്ന ബില്ലിനെതിരെ ടാറ്റാ ഗ്രൂപ്പ് സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജി നാളെ
പരിഗണിക്കും. ഭൂമി കര്‍ഷകര്‍ക്ക് പതിച്ചു നല്‍കുന്നതിനെതിരെ ടാറ്റ സമര്‍പ്പിച്ച
ഹര്‍ജി കൊല്‍ക്കത്ത ഹൈക്കോടതി തളളിയിരുന്നു. ഈ സാഹചര്യത്തിലാണ് ടാറ്റ
സുപ്രീംകോടതിയെ സമീപിച്ചത്. സിംഗൂരില്‍ ടാറ്റക്ക് ഫാക്ടറി തുടങ്ങാന്‍
പാട്ടത്തിന് അനുവദിച്ച ഭൂമി കര്‍ഷകര്‍ക്ക് തിരിച്ചു നല്കാന്
ആവശ്യപ്പെട്ടുകൊണ്ടുളള സിംഗൂര്‍ ലാന്റ് ബില്ലിനെതിരെയാണ് ടാറ്റാ ഹൈക്കോടതിയെ
സമീപിച്ചിരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല