Image

കനത്ത മഴ: ഛത്തീസ്‌ഗഡില്‍ മതില്‍ ഇടിഞ്ഞുവീണ്‌ 12 മരണം

Published on 28 June, 2011
കനത്ത മഴ: ഛത്തീസ്‌ഗഡില്‍ മതില്‍ ഇടിഞ്ഞുവീണ്‌ 12 മരണം
ഛത്തീസ്‌ഗഢ്‌: കനത്ത മഴയെത്തുടര്‍ന്ന്‌ ഛത്തീസ്‌ഗഡിലെ അംബികാപൂരില്‍ മതില്‍ തകര്‍ന്ന്‌ 12 പേര്‍ മരിച്ചു. സംഭവത്തില്‍ ഇരുപതോളം പേര്‍ക്ക്‌ പരിക്കേറ്റു. രാവിലെ 11 ഓടെയായിരുന്നു സംഭവം. ബംഗല്‍വിനു പുറത്തുളള വിശ്രമ മുറിയില്‍ മഴ നനയാതിരിക്കാന്‍ കയറി നിന്നവരാണ്‌ മതിലിടിഞ്ഞ്‌ മരിച്ചത്‌. എന്നാല്‍ ആളുകള്‍മതിലില്‍ ചാരി നിന്നതാണ്‌ അപകടം വരുത്തിവെച്ചതെന്നും റിപ്പോര്‍ട്ടുണ്ട്‌. പരിക്കേറ്റവരില്‍ 15 പേരുടെ നില അതീവ ഗുരുതരമാണ്‌. മരിച്ചവര്‍ക്ക്‌ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക