Image

കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടന്‍; വകുപ്പുകളില്‍മാറ്റമുണ്ടായേക്കും

Published on 28 June, 2011
കേന്ദ്രമന്ത്രിസഭാ പുന:സംഘടന ഉടന്‍; വകുപ്പുകളില്‍മാറ്റമുണ്ടായേക്കും
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭാ പനസംഘടന ഉടന്‍ ഉണ്ടായേക്കും. മന്ത്രിസഭാ വികസനം സംബന്ധിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തി. കേരളത്തിനും വികസനത്തില്‍ നേട്ടമുണ്ടാകും. മുസ്‌ലീം ലീഗ്‌ നേതാവും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ ഇ.അഹമ്മദിന്‌ സ്വതന്ത്രചുമതലയുള്ള കാബാനറ്റ്‌ റാങ്ക്‌ ലഭിക്കും. പ്രണബ്‌ മുഖര്‍ജി വിദേശകാര്യവകുപ്പിലേക്കും ചിദംബരം ധനകാര്യവകുപ്പിലേക്കും മാറുമെന്നും റിപ്പോര്‍ട്ടുണ്ട്‌. മന്ത്രിമാരായ വീരപ്പ മൊയ്‌ലി, മുരളി ദേവ്‌റ, എസ്‌.എം.കൃഷ്‌ണ എന്നിവര്‍ക്കും സ്ഥാനങ്ങളില്‍ മാറ്റമുണ്ടാകും. ഇതേസമയം വിലാസ്‌റാവു ദേശ്‌മുഖ്‌, സുശീല്‍കുമാര്‍ ഷിന്‍ഡെ എന്നിവര്‍ക്ക്‌ മന്ത്രിസ്ഥാനം നഷ്‌ടപ്പെടാനും സാധ്യതയുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക