Image

ജയിലില്‍ വധിക്കാന്‍ ശ്രമിച്ചു: തടിയന്റെവിട നസീര്‍

Published on 28 June, 2011
ജയിലില്‍ വധിക്കാന്‍ ശ്രമിച്ചു: തടിയന്റെവിട നസീര്‍
കൊച്ചി: തീവ്രവാദ കേസില്‍ അറസ്റ്റിലായി വിയ്യൂര്‍ ജയിലില്‍ കഴിയുന്ന തന്നെ ജയിലില്‍ വെച്ച്‌ ഉദ്യോഗസ്ഥര്‍ വധിക്കാന്‍ ശ്രമിച്ചതായി തടിയന്റവിട നസീര്‍ ആരോപിച്ചു. ചില രേഖകളും ഇയാള്‍ മാധ്യമ പ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടി. ഇന്ന്‌ കൊച്ചിയിലെ സിബിഐ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ്‌ നസീര്‍ ഇക്കാര്യം അറിയിച്ചത്‌. തന്നെ ഇല്ലായ്‌മ ചെയ്യാനുള്ള ആസൂത്രിത നീക്കം നടക്കുന്നു. സി.ബി.ഐ കോടതിയിലും ഇയാള്‍ ഇക്കാര്യം അറിയിച്ചിരുന്നു. തന്നെ വിയ്യൂരില്‍ നിന്നും പൂജപ്പുരയിലേക്ക്‌ മാറ്റണമെന്നും ഇയാള്‍ കോടതിയോട്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക