Image

ലൈംഗികതയ്‌ക്കെതിരേ ജാഗരൂകരാകണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി

Published on 29 June, 2011
ലൈംഗികതയ്‌ക്കെതിരേ ജാഗരൂകരാകണം: മാര്‍ ജോര്‍ജ്‌ ആലഞ്ചേരി
കൊച്ചി: കുട്ടികള്‍ അസാന്മാര്‍ഗികതയ്‌ക്ക്‌ ഇരയാകാതിരിക്കാന്‍ മുന്‍കരുതലെടുക്കണമെന്ന്‌ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി. ലൈംഗിക കുറ്റകൃത്യങ്ങളും ലൈംഗിക വൈകൃതങ്ങളും കൂടിവരുന്ന സാഹചര്യത്തില്‍ ക്രൈസ്‌തവ സഭകളും മറ്റു മതങ്ങളും കൂടുതല്‍ ജാഗരൂകരാകുകയും അടിയന്തരമായി ക്രിയാത്മക നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ആത്മനിയന്ത്രണം ഏറെ ആവശ്യമുള്ള മേഖലയാണു ലൈംഗികത. ലൈംഗികാതിപ്രസരമുള്ള പരസ്യങ്ങള്‍ക്കു നിയന്ത്രണം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക