Image

യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

Published on 29 June, 2011
യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി

മലയിന്‍കീഴ്: ജോലികഴിഞ്ഞ് സുഹൃത്തുക്കളുമായി സംസാരിച്ചുനിന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. കുന്നുംപാറ കാവുനട കണിയാംകോണം വീട്ടില്‍ സന്തോഷി (30) നാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇയാളുടെ ഇടതുകൈപ്പത്തി വെട്ടിമാറ്റിയ നിലയിലാണ്. തിങ്കളാഴ്ച വൈകീട്ട് 6.15 നാണ് സംഭവം. കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ് സന്തോഷ്.

മൂന്ന് ബൈക്കുകളിലായാണ് ആറംഗസംഘം എത്തിയത്. ഹെല്‍മെറ്റ് ധരിച്ച് കൈയില്‍ വെട്ടുകത്തിയുമായാണ് അക്രമിസംഘം വന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക