Image

നീരജ് ഗ്രോവര്‍ വധക്കേസ്സില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Published on 30 June, 2011
നീരജ് ഗ്രോവര്‍ വധക്കേസ്സില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
മുംബൈ: പ്രമുഖ ടെലിവിഷന്‍ ചാനല്‍ എക്‌സിക്യുട്ടീവ് നീരജ് ഗ്രോവറിനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയും നാവിക സേനാ ഓഫീസറുമായ എമിലി ജെറോം മാത്യുവും, കന്നട സിനിമാതാരം മരിയ സുസൈരാജും കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ വെള്ളിയാഴ്ച വിധിക്കും.

പ്രോസിക്യൂഷന് കൊലപാതകത്തിന്റെ ഉദ്ദേശ്യം തെളിയിക്കാന്‍ സാധിച്ചില്ല. അതിനാല്‍ ബലഹീനമായ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. തെളിവ് നശിപ്പിച്ചതിനാണ് മരിയ സുസൈരാജിനെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിന് മൂന്നുവര്‍ഷത്തെ തടവുശിക്ഷ വരെ ലഭിക്കാം. എന്നാല്‍ ഇതിനോടകം അവര്‍ ജയിലില്‍ മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ശിക്ഷാര്‍ഹമായ നരഹത്യയാണ് ജെറോം മാത്യുവിന് മേല്‍ ചുമത്തിയിട്ടുള്ളത്. ഇതിനും കൊലപാതക കുറ്റത്തിനുള്ള ശിക്ഷ ലഭിക്കില്ല. രണ്ടുപേരും ചേര്‍ന്ന് നീരജിനെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി കാട്ടില്‍ കൊണ്ടുപോയി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി നശിപ്പിച്ചെന്നാണ് കേസ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക