തിരുവനന്തപുരം: സ്വാശ്രയ പ്രവേശനവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ, എ.ഐ.വൈ.എഫ്
പ്രവര്‍ത്തകര്‍ നടത്തിയ മാര്ച്ചിനേരേ പോലീസ് നടത്തിയ മര്‍ദ്ദനത്തില്‍
പ്രതിക്ഷേധിച്ച് ഡി.വൈ.എഫ്.ഐ കോട്ടയത്ത് നടത്തിയ പ്രകടനത്തിനിടെ യൂത്ത്
കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് ചെറിയതോതില്‍
പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രകടനത്തിനു നേരെ കല്ലെറുണ്ടായതാണ് പ്രകോപനത്തിനു
കാരണം. തുടര്‍ന്ന് പൊലീസ് ലാത്തിവീശി ഇരു കൂട്ടരെയും വിരട്ടിയോടിച്ചു.