Image

വഞ്ചന കേസില്‍ മീരാജാസ്‌മിനെതിരേയുള്ള കേസ്‌ മാറ്റി

Published on 30 June, 2011
വഞ്ചന കേസില്‍ മീരാജാസ്‌മിനെതിരേയുള്ള കേസ്‌ മാറ്റി
കോഴിക്കോട്‌: സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ്‌ തുക കൈപ്പറ്റുകയും എന്നാല്‍ പിന്മാറി വഞ്ചിച്ചുവെന്ന്‌ കാണിച്ച്‌ നടി മീരാ ജാസ്‌മിനെതിരെ നല്‍കിയ പരാതി കോടതി ജൂലൈ 29ന്‌ മാറ്റി. മീരാ ജാസ്‌മിനുവേണ്ടി ഹാജരായ അഡ്വ. പി.വി. ഹരി അവര്‍ക്കുവേണ്ടി അവധിയപേക്ഷ നല്‍കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്‌ പരാതി നല്‍കിയതെന്ന്‌ കാണിച്ച്‌ ഹൈകോടതിയെ സമീപിച്ചതായും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 'സ്വപ്‌നമാളിക' എന്ന സിനിമയിലഭിനയിക്കാന്‍ നാലുകൊല്ലം മുമ്പ്‌ അഞ്ചുലക്ഷം രൂപ മീരാ ജാസ്‌മിന്‍ കൈപ്പറ്റി വഞ്ചിച്ചുവെന്നാണ്‌ കേസ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക