Image

'ക്വിറ്റ്‌ കറപ്‌ഷന്‍ ഇന്ത്യ' ആചരിക്കും: സ്വാമി അഗ്നിവേശ്‌

Published on 01 July, 2011
'ക്വിറ്റ്‌ കറപ്‌ഷന്‍ ഇന്ത്യ' ആചരിക്കും: സ്വാമി അഗ്നിവേശ്‌
കൊച്ചി: രാജ്യത്ത്‌ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന അഴിമതിയ്‌ക്കെതിരേ ഓഗസ്റ്റ്‌ ഒമ്പതിന്‌ 'ക്വിറ്റ്‌ കറപ്‌ഷന്‍ ഇന്ത്യ' ദിനമായി ആചരിക്കുമെന്ന്‌ സ്വാമി അഗ്‌നിവേശ്‌ പറഞ്ഞു. ഇന്ത്യയിലെ പൗര ബോധമുള്ള മുഴുവന്‍ ജനങ്ങളും ജാതി മത വര്‍ണ വര്‍ഗ പ്രായ ഭേദമന്യേ തെരുവിലിറങ്ങണമെന്നും സ്വാമി അഗ്‌നിവേശ്‌ ആവശ്യപ്പെട്ടു. എറണാകുളത്ത്‌ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഹിംസയില്‍ ഊന്നിയ സമര മാര്‍ഗങ്ങളാണ്‌ പിന്തുടരേണ്ടത്‌. വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന്‌ പറയുന്ന മാവോയിസ്റ്റ്‌ , നക്‌സലൈറ്റ്‌ പ്രസ്ഥാനങ്ങളുടെ കാഴ്‌ചപ്പാടിനോട്‌ യോജിക്കുന്നില്ല. 62 വര്‍ഷങ്ങള്‍ക്കു ശേഷം അണ്ണാ ഹസാരെയുടെ സമരത്തിലൂടെ ഗാന്ധിജിയുടെ മഹത്തായ ആശയങ്ങള്‍ രാജ്യത്ത്‌ പൂര്‍വാധികം ശക്തിയോടെ പ്രചരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക