Image

വാടക കുടിശിഖ: ടാങ്കര്‍ ലോറി ഉടമകള്‍ സമരം തുടങ്ങി

Published on 01 July, 2011
വാടക കുടിശിഖ: ടാങ്കര്‍ ലോറി ഉടമകള്‍ സമരം തുടങ്ങി
കൊച്ചി: ടാങ്കര്‍ ലോറി ഉടമകള്‍ ഇന്നുമുതല്‍ അനിശ്ചിതകാല സമരം തുടങ്ങി. ഭാരത്‌ പെട്രോളിയം കോര്‍പറേഷനില്‍ നിന്ന്‌ വാടക കുടിശ്ശിക ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ്‌ സമരം. വൈദ്യുത നിലയങ്ങളിലേക്ക്‌ ലോ സള്‍ഫര്‍ കയറ്റിക്കൊണ്ടുപോവുന്ന കൊച്ചിയിലെ 375 ഓളം ടാങ്കര്‍ ലോറികളാണ്‌ പണിമുടക്ക്‌ നടത്തുന്നത്‌. ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം കഴിഞ്ഞ എട്ടു വര്‍ഷമായി ഭാരത്‌ പെട്രോളിയം കോര്‍പറേഷനില്‍ നിന്ന്‌ ലഭിക്കാനുള്ള കുടിശ്ശിക ലഭിക്കുന്നില്ലെന്നും ഇതുവരെ 15 കോടിയോളം രൂപ ബി.പി.സി.എല്ലില്‍ നിന്ന്‌ ലഭിക്കാനുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക